HOME
DETAILS

ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു

  
backup
February 19, 2017 | 6:42 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8

 

കാക്കനാട്: യു.ഡി.എഫ് നേതൃത്വത്തിലുള്ള എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു.സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ ഭരണ നിര്‍വഹണ സമിതി ഇന്നലെ ചുമതയേറ്റു.
പി.ആര്‍ മുരളീധരന്‍ കണ്‍വീനറും എം.സി സുരേന്ദ്രന്‍, അറുമുഖന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണു ചുമതലയേറ്റത്. നിലവിലെ യു.ഡി.എഫ് ഡയറക്ടര്‍ ബോര്‍ഡിനു പതിനൊന്ന് അംഗളുടെ ക്വാറം നഷ്ടപ്പെട്ട സാഹചര്യത്തിലായിരുന്നു നടപടി.
എന്‍.പി പൗലോസ് പ്രസിഡന്റായ ഡയറക്ടര്‍ ബോര്‍ഡില്‍ മുന്‍ സര്‍ക്കാരിന്റെ രണ്ടണ്ട് നോമിനികള്‍ ഉള്‍പ്പെടെ 12 അംഗങ്ങളുടെ ഭൂരിപക്ഷത്തിലായിരുന്ന യു.ഡി.എഫ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ എത്തിയതോടെ നിലവിലെ നോമിനികളെ പിന്‍വലിച്ച് പുതുതായി രണ്ടുപേരെ ഉള്‍പ്പെടുത്തിയതാണു ഭൂരിപക്ഷം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. നേരത്തെ എല്‍.ഡി.എഫിനു ഒന്‍പത് അംഗങ്ങളുണ്ടായിരുന്നു ഡയറക്ടര്‍ ബോര്‍ഡില്‍. എന്നാല്‍ ഒരാളുടെ അംഗത്വം നഷ്ടപ്പെട്ടതോടെ എല്‍.ഡി.എഫ് അംഗങ്ങളുടെ എണ്ണം എട്ടായി കുറഞ്ഞിരുന്നു. ഇതിനിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രണ്ടണ്ട് നോമിനികളെ പിന്‍വലിച്ചത് യു.ഡി.എഫ് അംഗളുടെ ഭൂരിക്ഷം നഷ്ടപ്പെടാന്‍ ഇടയാക്കി.
ഇരുപക്ഷത്തും പത്ത്് വീതമായ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് എല്‍.ഡി.എഫിന്റെ മുഴുവന്‍ അംഗങ്ങളും രാജിവച്ചു. ഇതോടെ ക്വോറം തികയാന്‍ ഭരണസമിതിക്കു പതിനൊന്ന് അംഗളുടെ ഭൂരിപക്ഷം ഇല്ലെന്ന് ചൂണ്ടണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ടത്. യു.ഡി.എഫ് ഡയറക്ടര്‍ ബോര്‍ഡിന് അടുത്ത വര്‍ഷം മാര്‍ച്ച് വരെയായിരുന്നു ഭരണ കാലാവധി. ഭൂരിപക്ഷം നഷ്ടപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് പിരിച്ച് വിട്ട് മൂന്നംഗ ഭരണ നിര്‍വഹാക സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വര്‍ഗീയ പാര്‍ട്ടികള്‍ക്കൊപ്പമില്ല, ബി.ജെ.പിയുമായുള്ള ബന്ധം എ.ഐ.എ.ഡി.എം.കെ ഉപേക്ഷിക്കണം' സഖ്യ രൂപീകരണത്തിന് ഡി.എം.കെ വ്യവസ്ഥ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്

National
  •  2 months ago
No Image

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്; കൂട്ടിയിടിച്ചത് നാല് കാറും രണ്ട് ബൈക്കും

Kerala
  •  2 months ago
No Image

ഇത് ശംഖുപുഷ്പമിട്ട് തിളപ്പിച്ചതല്ല..., റേഷനരി വേവിച്ചപ്പോള്‍ നീല ചോറ്, അമ്പരപ്പില്‍ നാട്ടുകാര്‍

Kerala
  •  2 months ago
No Image

ഹാന്റ വൈറസ് ബാധ ആദ്യമായല്ല ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്? വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയല്‍ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പഠനം

Kerala
  •  2 months ago
No Image

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡില്‍ പെട്രോളൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

Kerala
  •  2 months ago
No Image

ഇടിമിന്നലേറ്റ് ബാറ്ററിയും വയറിങും തകരാറിലായി; നിര്‍ത്തിയിട്ട ജീപ്പ് സ്വയം സ്റ്റാര്‍ട്ടായി, മതില്‍ തകര്‍ത്ത് തെങ്ങില്‍ ഇടിച്ചു

Kerala
  •  2 months ago
No Image

സണ്ണി ജോസഫിന്റെ പിന്തുണ കെ.സിക്ക് ; 63ല്‍ 47ഉം കൂടെ; എം.എല്‍.എമാര്‍ പിന്തുണ രേഖപ്പെടുത്തിയതിന്റെ വിവരം പുറത്തു വിട്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

Kerala
  •  2 months ago
No Image

റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിക്കല്‍: മുന്നറിയിപ്പ് അവഗണിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റം, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  2 months ago
No Image

മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല, ആർക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ല; സന്ദീപ് വാര്യർ

Kerala
  •  2 months ago
No Image

എലികളുടെ കാഷ്ഠത്തിലൂടെ രോഗപകര്‍ച്ച; എങ്ങനെയൊക്കെ മനുഷ്യരിലേക്ക് പകരും? എന്താണ് ഹാന്റ വൈറസ് ബാധ

Health
  •  2 months ago