
വിജയത്തിലേക്കുള്ള കുതിപ്പുകള്‍
ജൂണ്‍ മുതല്‍ മാര്‍ച്ച് വരെയുള്ള പത്ത് അധ്യയന മാസങ്ങളില്‍ കൂട്ടുകാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മാസം ഏതെന്നു ചോദിച്ചാല്‍ ജൂണ്‍ എന്നായിരിക്കും മറുപടി. ശരിയല്ലേ? കാരണം പുതിയ ക്ലാസുകള്‍, മണമുള്ള പുസ്തകങ്ങള്‍, പുതിയ ചങ്ങാതിമാര്‍, മൊത്തം പുതിയ അന്തരീക്ഷം. എന്നാല്‍ ഏറ്റവും വെറുപ്പുള്ള മാസമോ, മാര്‍ച്ചായിരിക്കും, കാരണം അത് പരീക്ഷയുടെ, വേര്‍പ്പിരിയലിന്റെ ഒക്കെ മാസമാണ്. ഒരു വില്ലനായി കടന്നു വരുന്നു മാര്‍ച്ച്, പരീക്ഷ ഒരു കടമ്പയാണ് എന്ന് കരുതുന്നവര്‍ തന്നെയാണ് ഇങ്ങനെയൊക്കെ ആലോചിച്ച് പോകുന്നതും.
പരീക്ഷകളും ലക്ഷ്യങ്ങളും
പഠനത്തിനിടക്കോ, ഒടുവിലോ പഠിച്ചവ എത്രമാത്രം വിദ്യാര്‍ഥികളില്‍ രൂഢമൂലമായിരിക്കുന്നുവെന്നു പരിശോധിക്കുന്ന സമ്പ്രദായമാണ് പരീക്ഷകള്‍. എതൊരു പരീക്ഷയുടേയും ലക്ഷ്യം വിദ്യാര്‍ഥികളുടെ അറിവ് പരിശോധന തന്നെയാണ്. അതിനേക്കാള്‍ കൂടുതലായി വിദ്യാര്‍ഥിയെ സംബന്ധിക്കുന്ന വളരെയേറെ കാര്യങ്ങള്‍ കൂടി ഈ പരീക്ഷണത്തിലൂടെ മനസിലാക്കാന്‍ കഴിയുമെന്നതും വാസ്തവമാണ്.
പഠന നിലവാരം, സ്വഭാവം, വ്യക്തിത്വം തുടങ്ങിയ നിരവധി കാര്യങ്ങള്‍ മനസിലാക്കാനുള്ള മാര്‍ഗം കൂടിയാണ് പരീക്ഷകള്‍. കൈയക്ഷരം, ഉത്തരമെഴുതിയിരിക്കുന്ന രീതി, ഉത്തരങ്ങളുടെ നമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത്, വൃത്തി, മാര്‍ജിന്‍ ഇട്ടിരിക്കുന്നത് എന്നിവയെല്ലാം നോക്കിയാണ് പരിശോധിക്കുന്നവര്‍ വിദ്യാര്‍ഥികളെ വിലയിരുത്തുന്നത്. ഈ കാര്യങ്ങള്‍ നല്ലവണ്ണം ശ്രദ്ധിച്ചെ മതിയാകൂ.
കളിയും വിനോദവും കുറക്കാം
സമയത്തെ നന്നായി പ്രയോജനപ്പെടുത്തി ക്യത്യമായി പാഠങ്ങള്‍ മനസിലാക്കിയാല്‍ ബേജാറു വേണ്ട. ഇനിയുള്ള നിര്‍ണായകമായ സമയം കളിയും വിനോദവും മറ്റു നേരമ്പോക്കുകളുമെല്ലാം കുറച്ച് പഠന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുക. പഠനം ശരിയായ രീതിയിലാവണം. ചില സൂത്രവിദ്യകള്‍ ഓര്‍ത്തുവച്ചാല്‍ പഠനം ഈസിയായി മാറും. ഒപ്പം പാഠഭാഗങ്ങളോട് സൗഹൃദത്തിലാകാനും കഴിയും.
പരീക്ഷപ്പനി ബാധിച്ചാല്‍
ആരൊക്കെയാണ് പരീക്ഷയെ പേടിക്കുന്നത്?
സംശയമില്ല, മടിയന്മാര് തന്നെ! പഠനത്തില്‍ ശ്രദ്ധിക്കാതെ അലസരായി നടന്നവരിലാകുന്നു ഏറെയും പരിഭ്രമവും വെപ്രാളവും ഉണ്ടാകുക. പഠിക്കേണ്ട സമയത്ത് എടുത്തവ അന്നേ ദിവസം പഠിക്കാതെ, നാളെയാകട്ടെ, പിന്നീടാകാം, സമയം ഇനിയുമെത്രയോ കിടക്കുന്നു എന്നു കരുതി വെച്ചവരാണവര്‍. ഇങ്ങനെയുള്ള ചിലരില്‍ പരീക്ഷപ്പനി എന്ന അസുഖം വരെ ഉണ്ടാകാറുണ്ട്.
മിടുക്കന്മാര്ക്ക് പരീക്ഷ
പരീക്ഷയെ വളരെ ലാഘവത്തോടെ കാണുന്ന ഒരു വിഭാഗമുണ്ട്. പഠനത്തില്‍ നേരത്തെ തന്നെ ഉത്സാഹം കാണിച്ചിരുന്ന ചങ്ങാതിമാരാണിക്കൂട്ടര്‍. കാരണം തങ്ങളുടെ മിടുക്കും അറിവും തെളിയിക്കാനുള്ള അവസരമാണ് പരീക്ഷ. പഠനത്തിലെ പോരായ്മകള്‍ മനസിലാക്കാനും പഠനത്തില്‍ കുറച്ചുകൂടി ശ്രദ്ധപതിപ്പിക്കാനും വരാന്‍ പോകുന്ന പരീക്ഷാദിനങ്ങള്‍ അവര്‍ക്ക് ഉപകാരമായിത്തീരുന്നു.
മിടുക്കന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടാം
പഠനം ഉഷാറാക്കാന്‍ ചില പ്രതിജ്ഞകള്‍ ഉപകാരപ്പെടും. പരീക്ഷക്കു മുമ്പുള്ള ഏതാനും ദിവസങ്ങള്‍ പൂര്‍ണ്ണമായും പഠനത്തിനു വേണ്ടിയുള്ളതാണെന്നും നിശ്ചയിക്കണം. വിജയം എനിക്കും വേണം, ഞാനും അത്ര മോശക്കാരനല്ല, വിജയിക്കാന്‍ എനിക്കും പറ്റും തുടങ്ങിയ ആത്മവിശ്വാസം വന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങളും കേമന്മാരുടെ പട്ടികയില്‍ എന്നു സാരം.
ഏകാഗ്രത വേണം
ശ്രദ്ധയുണ്ടാകുമ്പോഴാണല്ലൊ ഏകാഗ്രമായി പഠിക്കാന്‍ കഴിയുന്നത്. പഠനത്തില്‍ താല്പര്യം ഉണ്ടാകാനും ശ്രദ്ധ വേണം. ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു ഏകാഗ്രത എന്നു പറയുന്നു.
വായനാ സമയത്ത് നല്ലൊരു പാട്ട് കേട്ടാല്‍ ഏകാഗ്രത നഷ്ടമാകുന്നു. മനോഹരമായ പാട്ടില്‍ മാത്രമാകും ശ്രദ്ധ. അതുപോലെ, മറ്റെന്തെങ്കിലും ഓര്‍ക്കുകയോ, ചിന്തിക്കുകയോ, മറ്റു വല്ല ജോലിയോ ചെയ്തുകൊണ്ടിരുന്നാലും പഠിച്ചവ മനസില്‍ നില്‍ക്കില്ല. കണ്ണും കാതും തുറന്നുവച്ചുതന്നെ വേണം പഠനത്തിനിരിക്കാന്‍. പെട്ടെന്ന് ഓടിച്ചു വായിക്കുന്നത്, ഓരോന്നും ആവശ്യത്തിനു സമയമെടുത്ത് മനസില്‍ ഉറപ്പിച്ചതിനു ശേഷമാകാം.
ഓര്മ പുതുക്കല്‍
ശ്രദ്ധയുടെ മറ്റൊരു രൂപമാണ്് ഓര്‍മപുതുക്കല്‍. നന്നായി പഠിച്ച കാര്യങ്ങള്‍ പോലും ഇടയ്ക്കിടെ ഓര്‍ത്തുനോക്കി, മറന്നില്ലെന്നുറപ്പുവരുത്തുന്നതിനാണ് ഓര്‍മപുതുക്കല്‍ എന്നു പറയുന്നത്. സാമ്യമുള്ള രണ്ടു കാര്യങ്ങള്‍ പരസ്പരം കൂടിക്കഴിഞ്ഞു പോകാതിരിക്കണമെങ്കില്‍ ശ്രദ്ധയോടെ ഓരോന്നും ആവര്‍ത്തിച്ചുറപ്പിക്കണം. 'കണ്ഫ്യുസിംഗ് ഫാക്റ്റ്' എന്നത് പഠനത്തില്‍ വളരെ ശ്രദ്ധിക്കണം. കേരളത്തിലെ ഏറ്റവും വലിയ ദേശീയോധ്യാനമാണ് ഇരവികുളം നാഷനല്‍ പാര്‍ക്ക്. ഏറ്റവും ചെറിയ ദേശീയോധ്യാനമാണ് പാമ്പാടുംചോല നാഷനല്‍ പാര്‍ക്ക്. ഇവ തമ്മില്‍ മാറിപ്പോയാല്‍ മാര്‍ക്കു നഷ്ടപ്പെടും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം മുന്നോട്ടു വെക്കാന്‍.
നല്ല സമയങ്ങള്‍ തെരെഞ്ഞെടുക്കുക
പലരേയും അലട്ടുന്ന ഒരു കാര്യമാണിത്. എപ്പോഴാണ് പഠിക്കേണ്ടത് എങ്ങനെ പഠിച്ചാല്‍ 'തലയില്‍ കയറ്റാം'. പഠിച്ചവ മനഃപാഠമാക്കാന്‍ചില 'മാന്ത്രിക സമയങ്ങള്‍' ഉണ്ടോ? എന്നാല്‍ ഇങ്ങനെയൊരു തരംതിരിവ് തന്നെ പഠനകാര്യത്തിനില്ല. നമുക്കൊരു ലക്ഷ്യബോധമുണ്ടെങ്കില്‍ എപ്പോഴും പഠനത്തിനിരിക്കാം. മനസുറപ്പിച്ച് വായിച്ചാല്‍ അത് തലയില്‍ കയറ്റുകയും ചെയ്യാം.
കാലത്ത് 5 മണിമുതല്‍ 10.30 വരെയാണ് മിക്കവരും, പഠനത്തിനു തിരഞ്ഞെടുക്കുന്നത്. ശബ്ദവും ബഹളവുമൊന്നുമില്ലാത്തതിനാല്‍ ശ്രദ്ധ തെന്നിപ്പോകില്ല എന്ന തിരിച്ചറിവും അനുഭവവുമാണ് ഈയൊരു ബെസ്റ്റ് ടൈമിന്റെ ഗുട്ടന്‍സ്. എന്നാല്‍ ഒരു കാര്യം നോക്കണം.
എപ്പോള്‍ പഠിക്കുന്നു എന്നതല്ല, ഉള്ള സമയം കാര്യക്ഷമമായി ശരിയായി പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നതല്ലേ മുഖ്യം. ശാന്തമായ അന്തരീക്ഷം തന്നെയാണ് എന്നും നല്ലത്.നമുക്കു വേണ്ടത് സ്വയം സന്നദ്ധനാവുക എന്ന ദൃഡനിശ്ചയം തന്നെയാണ്.
ദൈവമേ മറന്നു പോയല്ലോ
ഇങ്ങനെ ഒരുവട്ടമെങ്കിലും ആശങ്കപ്പെടാത്ത ചങ്ങാതിമാരുണ്ടോ?.
മറവി ചിലപ്പോള്‍ അനുഗ്രഹമാണ്. എന്നാല്‍ പരീക്ഷക്കു വേണ്ടി കുത്തിയിരുന്ന് പഠിച്ചവ ചോദ്യപേപ്പര്‍ കാണുമ്പോള്‍ മറന്നുപോയാല്‍ മറവിയെ ശപിക്കാത്തവരുണ്ടാകില്ല. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇവിടെയാണ് ഇഷ്ടം, താല്പര്യം എന്നിങ്ങനെയുള്ള കാര്യങ്ങളുടെ പ്രസക്തി. ഇഷ്ടമുള്ള ഒരു ചലച്ചിത്രഗാനം ഒന്നോ രണ്ടോ വട്ടം കേട്ടാല്‍ കാണാപ്പാഠം പഠിക്കാന്‍ നമുക്കു കഴിയാറില്ലേ! അതാണ് ഇഷ്ടം. ഇഷ്ടം കൂടിയാല്‍ കാര്യമുണ്ട് എന്നര്‍ഥം.
താല്പര്യപൂര്വം ആസ്വദിച്ച്, രസിച്ച് നുണഞ്ഞിറക്കുകയാണ് ഓരോ പാഠവും നമ്മള് ചെയ്യേണ്ടത്. അതിനു വേണ്ടി പാഠങ്ങളുമായി ചങ്ങാത്തം കൂടണം. ഒരു ചങ്ങാതിപ്പാട്ടായി പാഠങ്ങളെ സങ്കല്പ്പിച്ചു നോക്കൂ. മറ്റൊരു രസകരമായ രീതിയുണ്ട്- ഇത്തരക്കാര്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഗാനത്തിന്റെ രീതിയിലേക്ക് മാറ്റി ചൊല്ലി നോക്കൂ.
റിവിഷന്‍
പഠിച്ച പാഠങ്ങള്‍ പരീക്ഷക്കു വീണ്ടും ഓടിച്ചുവായിക്കുന്നതാണല്ലോ റിവിഷന്‍. പഠിച്ചവ തന്നത്താന്‍ ഉരുവിട്ടു നോക്കുകയും ഉത്തരങ്ങള്‍ സ്വയം ചോദ്യങ്ങളുണ്ടാക്കി കണ്ടെത്തുന്നതും റിവിഷനില്‍പെട്ടതു തന്നെ. മറന്നുപോകുമെന്ന പേടിയുള്ള ആശയങ്ങളും സൂത്രവാക്യങ്ങളും വീട്ടില്‍ മിക്ക സ്ഥലങ്ങളിലും എഴുതി ഒട്ടിച്ചുവെക്കുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും. ഉറങ്ങുക, ഉണ്ണുക, ഉറങ്ങാന്‍ നേരം വീട്ടു ജോലികള്‍ ചെയ്യുക എന്നീ വേളകളില്‍ ഇവ ഓര്‍മിച്ചുനോക്കുക. ഏതെങ്കിലും മറന്നുപോയിട്ടുണ്ടെങ്കില്‍ ഒട്ടിച്ചുവെച്ചതില്‍ നിന്നും, ചുവരുകളില്‍ എഴുതിവെച്ചവയില്‍ നിന്നും നോക്കി ക്ലിയര്‍ ചെയ്യാമല്ലോ. അപ്പോള്‍ കൂടുതല്‍ പഠിക്കാന്‍ പറ്റുമെന്നും ചുരുക്കം.
ഒരു ദിവസം രണ്ടുപരീക്ഷഉണ്ടെങ്കില്‍?
ഒരു ദിവസം തന്നെ രണ്ടു പരീക്ഷകള്‍ ഉണ്ടാകാറില്ലേ... ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തു ചെയ്യും? ഇങ്ങനെ വന്നാല്‍ ആദ്യത്തെ വിഷയം തലേന്നു പഠിക്കുകയല്ല വേണ്ടത്. ഉച്ചക്കുശേഷമുള്ള വിഷയമാണ് തലേന്നു പഠിക്കേണ്ടത്! രാവിലെയുള്ള പരീക്ഷക്കുള്ള വിഷയം അതു കഴിഞ്ഞാണ് ഉചിതം എന്നര്‍ഥം. അപ്പോള്‍ ആ വിഷയം രാവിലെയും മനസില്‍ തങ്ങിനില്ക്കും. ആദ്യ പരീക്ഷ കഴിഞ്ഞുള്ള നേരം ഉച്ചക്കുള്ള വിഷയം മറിച്ചുനോക്കാന്‍ വീണ്ടും സമയം കിട്ടുമല്ലോ.
പഠിപ്പിച്ചു പഠിക്കുക
ഓര്‍മശക്തി വര്‍ധിപ്പിക്കാനും അതുവഴി മറ്റുള്ളവര്‍ക്ക് പ്രയോജനവും ചെയ്യുന്ന ഒരു കാര്യം കേള്‍ക്കണോ? പഠിപ്പിച്ചു പഠിക്കുക!
പഠനത്തില്‍ നിങ്ങളെക്കാള്‍ പിന്നിലുള്ള ചങ്ങാതിമാരുണ്ടോ? എങ്കില്‍ അവരെ പഠനത്തില്‍ സഹായിക്കുകയാണിത.് അവര്‍ക്കു മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ ഒഴിവു സമയങ്ങളില്‍ നിങ്ങള്‍ പഠിപ്പിച്ചുനോക്കൂ.. ആ വിഷയം നമുക്കും ആഴത്തില്‍ പതിയുന്നില്ലേ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 2 months ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 2 months ago
ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്സിന് തടവുശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
bahrain
• 2 months ago
എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
Kerala
• 2 months ago
യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്കർ മുരിദ്കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു
International
• 2 months ago
സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി
uae
• 2 months ago
മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി
National
• 2 months ago
തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
Kerala
• 2 months ago
നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം
uae
• 2 months ago
'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു
National
• 2 months ago
ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി
Kerala
• 2 months ago
12.5 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ, 38 സ്പെഷ്യലിസ്റ്റ് ടീം; സയാമീസ് ഇരട്ടകളായ ലാറയെയും യാറയെയും വിജയകരമായി വേർപ്പെടുത്തി, ഇനി ഇരുവരും ഇരു മെയ്യായി വളരും
Saudi-arabia
• 2 months ago
മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 2 months ago
രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 2 months ago
നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ
National
• 2 months ago
'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി
National
• 2 months ago
മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി
National
• 2 months ago
മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില് അറസ്റ്റു ചെയ്ത് ഇ.ഡി
National
• 2 months ago
ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
International
• 2 months ago
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍
uae
• 2 months ago
തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 2 months ago