ചരിത്രത്തിലാദ്യം! ഒറ്റപ്പേര് 'ജെമീമ റോഡിഗസ്'; കൊടുങ്കാറ്റിൽ വീണത് ഇതിഹാസങ്ങൾ
മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പിൻ്റെ ഫൈനലിലേക്ക് മുന്നേറി ഇന്ത്യ. രണ്ടാം സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ, യുവതാരം ജെമീമ റോഡ്രിഗസ് നേടിയ തകർപ്പൻ സെഞ്ച്വറിയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ മിന്നുന്ന അർദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
#Final, 𝗛𝗘𝗥𝗘 𝗪𝗘 𝗖𝗢𝗠𝗘! 🇮🇳#TeamIndia book their spot in the #CWC25 final on a historic Navi Mumbai night! 🥳👏
— BCCI Women (@BCCIWomen) October 30, 2025
Scorecard ▶ https://t.co/ou9H5gN60l#WomenInBlue | #INDvAUS pic.twitter.com/RCo6FlbXSX
339 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ഓപ്പണർമാരായ ഷഫാലി വർമയെയും സ്മൃതി മന്ദാനയെയും തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച ജെമീമ റോഡ്രിഗസും (127)* ഹർമൻപ്രീത് കൗറും (84) ചേർന്ന് ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചു.
𝙃𝙪𝙧𝙧𝙞𝙘𝙖𝙣𝙚 𝙃𝙖𝙧𝙢𝙖𝙣 🌪️
— BCCI Women (@BCCIWomen) October 30, 2025
Bringing out her 𝙗𝙚𝙨𝙩 against the 𝙗𝙚𝙨𝙩 THEN and NOW 🫡#TeamIndia | #WomenInBlue | #CWC25 | #INDvAUS | @ImHarmanpreet pic.twitter.com/eLSl8n5CBe
𝗖𝗹𝘂𝘁𝗰𝗵 𝗠𝗼𝗱𝗲 🔛
— BCCI Women (@BCCIWomen) October 30, 2025
1️⃣2️⃣7️⃣* Runs
1️⃣3️⃣4️⃣ Balls
1️⃣4️⃣ Fours
For her masterclass knock, Jemimah Rodrigues wins the Player of the Match award 🏅
Updates ▶ https://t.co/ou9H5gNDPT#TeamIndia | #WomenInBlue | #CWC25 | #INDvAUS | @JemiRodrigues pic.twitter.com/1Zvxqwi5rw
ഈ ചരിത്ര ഇന്നിങ്സിന് പിന്നാലെ ഒരു വമ്പൻ നേട്ടമാണ് ജെമീമ കൈവരിച്ചത്. ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങളിൽ ചെയ്‌സ് ചെയ്ത് വിജയിച്ച മത്സരത്തിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന താരമായാണ് ജെമീമ മാറിയത്. ചെയ്‌സ് ചെയ്ത് വിജയിക്കുന്ന മത്സരങ്ങളിൽ ആദ്യമായി സെഞ്ച്വറി നേടിയ താരവും ജെമീമ തന്നെയാണ്. എംഎസ് ധോണി, ഗൗതം ഗംഭീർ അടക്കമുള്ള ഇതിഹാസങ്ങളെ മറികടന്നാണ് ജെമീമ ചരിത്രനേട്ടം സ്വന്തമാക്കിയത്. 2011 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ ഗംഭീർ 97 റൺസും ധോണി പുറത്താവാതെ 91 റൺസും നേടിയാണ് തിളങ്ങിയത്.
𝙃𝙤𝙢𝙚𝙩𝙤𝙬𝙣 𝙃𝙚𝙧𝙤𝙞𝙘𝙨 in an ICC Women's Cricket World Cup semi-final 👏
— BCCI Women (@BCCIWomen) October 30, 2025
Jemimah Rodrigues, TAKE A BOW! 🙇♀️
Scorecard ▶ https://t.co/ou9H5gNDPT#TeamIndia | #WomenInBlue | #CWC25 | #INDvAUS | @JemiRodrigues pic.twitter.com/C2VqREG6ey
അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ്ക്കായി 119 റൺസെടുത്ത ഓപ്പണർ ഫീബി ലിച്ച്ഫീൽഡിൻ്റെ സെഞ്ച്വറിയും എലീസ് പെറി, ആഷ്‌ലി ഗാർഡ്‌നർ എന്നിവരുടെ അർദ്ധ സെഞ്ച്വറികളുമാണ് മികച്ച ടോട്ടൽ നൽകിയത്. ഇന്ത്യക്കായി ശ്രീ ചരണിയും ദീപ്തി ശർമയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
നവംബർ രണ്ടിനാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."