വിശുദ്ധ കേന്ദ്രങ്ങളില്‍ വിവിധ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു
മക്ക: മക്കയിലും മദീനയിലും എത്തുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന തരത്തിലുള്ള വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി ഹറം കാര്യാലയ വകുപ്പ്. വിവിധ സേവനങ്ങള്‍ക്കായി ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനാകും. സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ആയതോടെ തീര്‍ഥാടകര്‍ക്ക് ഇനി ഇരു ഹറം കാര്യാലയ വകുപ്പില്‍ കയറിയിറങ്ങേണ്ടി വരില്ല.
ഓണ്‍ലൈന്‍ വഴി മക്കയിലെ ഹറം മ്യൂസിയം സന്ദര്‍ശിക്കാനുള്ള പെര്‍മിഷന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനാകും. കൂടാതെ , വിശുദ്ധ കഅബയുടെ ഉടയാടയായ കിസ്‌വ നിര്‍മിക്കുന്ന മക്കയിലെ ഫാക്ടറി സന്ദര്‍ശിക്കുന്നതിനുള്ള അനുമതി, വിശുദ്ധ റമദാനില്‍ ഹറമുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള അനുമതി തേടിയുള്ള സമ്മതപത്രം, ഹറമുകളില്‍ അവസാന 10 ദിവസങ്ങളില്‍ ഇഹ്തികാഫ് (ഭജന) ഇരിക്കുന്നതിന് അനുമതി, ഇതോടൊപ്പം സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ലോക്കര്‍ നമ്പറുകളും അപേക്ഷകന്റെ ഭാഷയില്‍ സേവനങ്ങളും കൂട്ടത്തില്‍ ലഭ്യമാകും, മക്കയിലെ ഹറമില്‍ വച്ച് നടക്കുന്ന ഖുര്‍ആന്‍ മന:പാഠ കോഴ്‌സില്‍ ചേരാനുള്ള അപേക്ഷ, ഖുര്‍ആന്‍ പാരായണ ശാസ്ത്ര കോഴ്‌സില്‍ ചേരാനുള്ള അപേക്ഷ എന്നിവ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
കൂടാതെ ഇരു ഹറമുകളിലും എന്തെങ്കിലും സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ വീഴ്ചകള്‍ വന്നാല്‍ ഓണ്‍ലൈന്‍ വഴി പരാതിയും നല്‍കാനാകും.
http://eservice.gph.gov.sa/UserInfo.aspx എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഹറം കാര്യാലയ ഓഫിസുകളില്‍ ആളുകള്‍ നേരിട്ട് ചെല്ലുന്നത് വലിയ തിരക്ക് സൃഷ്ടിക്കുമെന്നതിനാലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ വളരെ കുറഞ്ഞ സമയങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുന്ന തരത്തിലാണ് സംവിധാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."