കൈയെത്തി പറിക്കാം കശുവണ്ടി; കുള്ളന്‍ കശുമാവ് തയാര്‍
ചെറുവത്തൂര്‍: കശുമാവിലും 'കുള്ളന്‍' തയാര്‍. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് കുള്ളന്‍ കശുമാവിനായുള്ള പരീക്ഷണം വിജയം കണ്ടത്. രണ്ടുപതിറ്റാണ്ടായി നടക്കുന്ന പരീക്ഷണത്തിനൊടുവില്‍ കുള്ളന്‍ കശുമാവ് കായ്ച്ചതോടെ തൈകള്‍ കര്ഷകരിലെത്താന് ഇനി അധികം വൈകില്ല. മൂന്നു മീറ്റര്‍ ഉയരത്തിലാണ് ഈ കശുമാവ് വളരുക. കശുമാവ് കര്‍ഷകര്‍ക്ക് പ്രിയപ്പെട്ട ഇനമായി ഇതു മാറുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
കശുവണ്ടിയുടെ തൂക്കം സാധാരണ കശുവണ്ടിയേക്കാള്‍ കൂടുതലാണ് എന്നതും വളരാന്‍ കുറഞ്ഞ സ്ഥലം മതിയെന്നതും കുള്ളന്‍ കശുമാവിന്റെ പ്രത്യേകതയാണ്. എട്ടു മീറ്റര്‍ ഇടവിട്ടാണ് സാധാരണ തൈകള്‍ നടുന്നത്. എന്നാല്‍ രണ്ടര മീറ്റര്‍ ഇടവിട്ട് ഈ തൈകള്‍ നടാം. തളിപ്പറമ്പിലെ മലയോര മേഖലയില്‍ നിന്നു ശേഖരിച്ച വിത്തിലാണു പരീക്ഷണം നടത്തിയത്. 23 വര്‍ഷത്തെ പരീക്ഷണങ്ങള്‍ വേണ്ടി വന്നു പുതിയ തൈകള്‍ വികസിപ്പിച്ചെടുക്കാന്‍.
പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിനരികില്‍ ഇപ്പോള്‍ കുള്ളന്‍ കശുമാവുകള്‍ കായ്ച്ചു നില്‍ക്കുന്നുണ്ട്.
കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തൈകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."