HOME
DETAILS

വണ്ടിപ്പെരിയാര്‍ പാലം ഇന്ന് തുറക്കും

  
backup
February 19 2017 | 06:02 AM

%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%87%e0%b4%a8

 

തൊടുപുഴ: മലയോര ജനതയുടെ യാത്രാക്ലേശത്തിന് ഒരളവുവരെ പരിഹാരമായ വണ്ടിപ്പെരിയാര്‍ പുതിയ പാലം ഇന്ന് തുറന്നുകൊടുക്കും.
കൊല്ലം - തേനി ദേശീയ പാതയിലെ (എന്‍.എച്ച് 185) വണ്ടിപ്പെരിയാറില്‍ പൂര്‍ത്തീകരിച്ച പാലത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷനാകും. പഴയ കെ.കെ റോഡിലെ വണ്ടിപ്പെരിയാര്‍ പാലം പുതുക്കിപ്പണിയണമെന്ന ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് സാക്ഷാല്‍കരിക്കപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ ഇ.പി.സി മാതൃകയിലാണ് (എന്‍ജിനിയറിങ് പ്രൊക്വയര്‍മെന്റ് കോണ്‍ട്രാക്ട്) വണ്ടിപ്പെരിയാര്‍ പാലം നിര്‍മിച്ചത്.
അനുവദിക്കപ്പെട്ടിരുന്ന രണ്ട് വര്‍ഷമെന്ന സമയപരിധിക്കുള്ളില്‍ തന്നെ കൃത്യമായി നിര്‍മാണം പൂര്‍ത്തിയാക്കി. 6.40 കോടി ചിലവിലാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇ.പി.സി മോഡില്‍ കേരളത്തിന് ലഭിച്ച ആദ്യ പദ്ധതികളിലൊന്നാണ് വണ്ടിപ്പെരിയാര്‍ പാലം. വണ്ടിപ്പെരിയാറില്‍ നിലവിലുള്ള ഇടുങ്ങിയ പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഏറെ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ലക്ഷക്കണക്കായ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് പുതിയ പാലം.
100 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന് നാല് സ്പാനുകളുണ്ട്.
മൂവാറ്റുപുഴ ആസ്ഥാനമായുള്ള അക്ഷയ ബില്‍ഡേഴ്‌സാണ് പാലത്തിന്റെ കരാറുകാര്‍. സി.ഒ.എസ് കമ്പനിയാണ് കണ്‍സള്‍ട്ടന്റ്. കാഞ്ഞിരപ്പള്ളി എന്‍.എച്ച് സബ് ഡിവിഷനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
ഉദ്ഘാടന സമ്മേളനത്തില്‍ വൈദ്യുതി മന്ത്രി എം.എം.മണി, ജില്ലയിലെ എം.എല്‍.എ മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍, ദേശീയ പാതാ - പൊതുമരാമത്ത് വിഭാഗം ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  19 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  32 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago