കസ്തൂരിരംഗന്‍: ഡല്‍ഹിയില്‍ ധര്‍ണ നടത്തുമെന്ന് ആന്റോ ആന്റണി എം.പി
തൊടുപുഴ: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേല് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതു വൈകുമെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ജനങ്ങളുടെ ആശങ്കകളും വര്‍ധിച്ചിരിക്കുകയാണെന്നു ആന്റോ ആന്റണി എം.പി. കേന്ദ്രം ഇറക്കിയ വിജ്ഞാപനം തീരുന്ന മാര്‍ച്ച് നാലിനു മുമ്പായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ആറു സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമെന്ന നിലയില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു സാധിക്കില്ലെന്നാണു കേന്ദ്ര പരിസ്ഥിതി മന്ത്രി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് മൂന്നിനു ഇടുക്കി ജില്ലയിലെ കര്‍ഷകരെ പങ്കെടുപ്പിച്ചു ഡല്‍ഹിയില്‍ ധര്‍ണ സംഘടിപ്പിക്കും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, സി.പി. മാത്യു, ഡി.സി.സി മുന്‍ യ റോയി കെ. പൗലോസ്, ജോയി തോമസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."