HOME
DETAILS
MAL
അന്തിമ വിജ്ഞാപനം വൈകിയാല്‍ മാര്‍ച്ച് നാലിന് ഹര്‍ത്താലെന്ന് പി.ജെ ജോസഫ്
backup
February 19 2017 | 06:02 AM
തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വൈകിപ്പിച്ചാല്‍ മാര്‍ച്ച് നാലിന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്നു കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ്. എല്ലാ സംസ്ഥാനങ്ങളും പഠനറിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തില്‍ അന്തിമവിജ്ഞാപനത്തിനു പകരം ഇടക്കാല ഉത്തരവു പുതുക്കി പുറപ്പെടുവിക്കുമെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സംസ്ഥാനങ്ങളും പഠനറിപ്പോര്‍ട്ടുകള്‍ നല്‍കിയശേഷം അന്തിമവിജ്ഞാപനം എന്നതാണു കേന്ദ്രനിലപാട്. എന്നാല്‍, തമിഴ്നാട് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
കേരളത്തിനു മാത്രമായി അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാമെന്നു ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശമുണ്ടെങ്കിലും അതു കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്ന് ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."