മോദി നടത്തിയത് നിയമാനുസൃതമായ പിടിച്ചുപറി : അടൂര്‍ പ്രകാശ്
വൈക്കം: മോഡി നിയമാനുസൃതമായ പിടിച്ചുപറിയാണ് നടത്തിയിരിക്കുന്നതെന്ന് മുന്‍മന്ത്രി അടൂര്‍ പ്രകാശ്. നോട്ട് പിന്‍വലിച്ചതോടെ ലോകരാജ്യങ്ങളില്‍ കറന്‍സിയുടെ മൂല്യം കുറയുകയും വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള യു.ഡി.എഫ് മേഖലാ പ്രചരണ ജാഥ വൈക്കത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യു.ഡി.എഫ് ജില്ലാ ചെയര്മാന് ജോസി സെബാസ്റ്റ്യന്‍, കണ്‍വീനര്‍ വി.മധുസൂദനന്, കെ.പി.സി.സി ഭാരവാഹികളായ ഫിലിപ്പ് ജോസഫ്, അഡ്വ. പി.എ സലിം, അഡ്വ. ടോമി കല്ലാനി, അഡ്വ. പി.പി സിബിച്ചന്, ബഷീര്‍ പുത്തന്‍പുര, ആര്.മോഹന്‍ദാസ്, കെ.ഗിരീഷ്, എന്‍.എം താഹ, മോഹന്‍ ഡി.ബാബു, അഡ്വ. എ.സനീഷ്കുമാര്, അഡ്വ. വി.വി സത്യന്, അബ്ദുല്‍ സലാം റാവുത്തര്‍, ജെയ്ജോണ്‍ പേരയില്‍, ബി.അനില്‍കുമാര്‍. പി.വി പ്രസാദ്, പി.കെ ദിനേശന്, അഡ്വ. ജമാല്‍കുട്ടി, പി.എന്‍ ബാബു, അഡ്വ. വി.സമ്പത്കുമാര്‍, കെ.കെ മോഹനന്, വിജയമ്മ ബാബു, സോണി സണ്ണി, ടി.ടി സുദര്ശനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."