സത്യവാങ്മൂലത്തില്‍ കൃത്രിമം കാട്ടി: കോടിയേരിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി
കൊച്ചി: തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിമറി കാണിച്ചെന്ന ആരോപണവുമായി ബി.ജെ.പി. സത്യവാങ് മൂലത്തില്‍ ഭാര്യയുടെ പേരിലുള്ള സ്വത്ത് കുറച്ചുകാണിച്ചു. 2014 ല്‍ ഭാര്യയുടെ പേരിലുള്ള 45 ലക്ഷം രൂപയുടെ ഭൂമി വിറ്റത് സത്യവാങ്മൂലത്തില്‍ നിന്നും മറച്ചുവെച്ചെന്നും എ.എന്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകള്‍ സംശയത്തിന് ഇടയാക്കുന്നതാണ്. കഴിഞ്ഞ കുറേ കാലമായി അദ്ദേഹം നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ രാജ്യത്തെ നിയമത്തിന് എതിരാണ്. 2011ല്‍ നിയമസഭയിലേക്ക് മത്സരിക്കുമ്പോഴും 2015ല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതുമായ സത്യവാങ്മൂലത്തില്‍ നിരവധി ക്രമക്കേടുകള്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."