HOME
DETAILS
MAL
ഐ.എം.എ ആരോഗ്യ മന്ത്രിക്ക് നിവേദനം നല്കി
backup
February 14 2018 | 20:02 PM
തിരുവനന്തപുരം: വടകരയിലും, കൊടുങ്ങല്ലൂരും ഡോക്ടര്‍മാര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാനഘടകം ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ക്ക് നിവേദനം നല്കി.
കഴിഞ്ഞ മാസം 28 നു വടകര ഇരിങ്ങല്ലൂര്‍ കൈരളി ക്ലിനിക്കിലെ ഡോക്ടര്‍ ശോഭനയെ ആക്രമിക്കുകയും ആശുപത്രി തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ ഗൗരി ശങ്കര്‍ ഹോസ്പിറ്റല്‍ ആക്രമിച്ച് ഡോക്ടര്‍ രാഹുല്‍ മേനോനെ ക്രൂരമായി മര്‍ദിച്ചു.
രണ്ട് സംഭവത്തിലും കുറ്റക്കാര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നിവേദനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."