കരിപ്പൂരില്‍ നിന്ന് സര്‍വിസ്: ഹജ്ജ് കമ്മിറ്റി ഉപരാഷ്ട്രപതിയെ കാണും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് സര്‍വിസ് ആരംഭിക്കണമെന്നാ വശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് നിവേദനം നല്‍കും. ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍, ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗവലി എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച നിവേദനം നല്‍കുക.
ഹജ്ജ് ക്യാംപ് നടത്തിപ്പ് സംബന്ധിച്ച് ഹജ്ജ് കമ്മിറ്റി ചെയര്മാന് ഇന്നലെ മന്ത്രിയുമായി ചര്‍ച്ച നടത്തി. നെടുമ്പാശ്ശേരിയില്‍ ക്യാംപ് നടത്താന്‍ ഒരു കോടിയോളം ചെലവ് വരും. മാത്രവുമല്ല തീര്‍ഥാടകര്‍ക്ക് താമസം ഒരുക്കാന്‍ സൗകര്യമുള്ള കെട്ടിടങ്ങള്‍ സിറ്റിയോട് ചേര്‍ന്നാണ്. ഇതോടെ തീര്‍ഥാടകരെ ക്യാംപില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കാല് ഗതാഗതക്കുരുക്കില്‍പ്പെട്ട് പ്രയാസപ്പെടും. കരിപ്പൂരിലേക്ക് ക്യാംപ് മാറ്റിയാല്‍ ചെലവില്ലാതെ ഹജ്ജ് ഹൗസില്‍ തീര്‍ഥാടകരെ താമസിപ്പിക്കാം. സമയത്തിന് വിമാനത്താവളത്തില്‍ എത്തിക്കാനുമാവും. കരിപ്പൂരില്‍ ഹജ്ജ് സര്‍വിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനും തീരുമാനിച്ചു. അതിനിടെ കരിപ്പൂര്‍ ഹജ്ജ് ക്യാംപ് പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹരജിയില്‍ 19ന് സുപ്രിംകോടതി വിധിപറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."