നിയമാനുസൃതമല്ലാത്ത സമരത്തില്‍ നിന്ന് നഴ്സുമാര്‍ പിന്മാറണം: കെ.പി.എച്ച്.എ
കൊച്ചി: സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ സ്വകാര്യ ആശുപത്രികളില്‍ യു.എന്‍.എ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സമരത്തില്‍ നിന്ന് നഴ്സുമാര്‍ പിന്മാറണമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് (കെ.പി.എച്ച്.എ) ആവശ്യപ്പെട്ടു. നിയമാനുസൃതമല്ലാതെ പ്രഖ്യാപിച്ച സമരത്തില്‍ പങ്കെടുത്തു ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നഴ്സുമാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെ.പി.എച്ച്.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് സമരത്തില്‍ നിന്ന് നഴ്സുമാരെ പിന്തിരിപ്പിക്കണം. സമരം നടത്താന്‍ 15 ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ വെറും 24 മണിക്കൂര്‍ മുന്‍പ് മാത്രമാണ് നഴ്സുമാര്‍ പണിമുടക്ക് വിവരം അറിയിക്കുന്നത്. ഇതിനാല്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ചേര്‍ത്തല കെ.വി.എം ആശുപത്രിക്കെതിരേ സമരം ചെയ്യുന്നതിനിടെ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് സമരക്കാരെ പൊലിസ് നീക്കം ചെയ്യാന്‍ ശ്രമിച്ചത് അക്രമത്തില്‍ കലാശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പൊടുന്നനെ സമരം പ്രഖ്യാപിച്ചത്.
സമരം മൂലം കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കും. യു.എന്‍.എ യുടെ ഇത്തരം സമരങ്ങള്‍ കാരണം സംസ്ഥാനത്തു സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ പ്രതിസന്ധിയില്‍ ആണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. മുഹമ്മദ് റഷീദ്, ഡോ. ഫര്ഹാന് യാസിന്, ഡോ. തോമസ് പോള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."