വൃത്തിയുള്ള അങ്ങാടിപ്പുറം; നാടൊരുമിക്കുന്നു
അങ്ങാടിപ്പുറം: കേരള സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് സമഗ്രമാലിന്യ നിര്‍മാര്‍ജന പരിപാടി സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം 20ന് ഉച്ചക്ക് രണ്ടിന് അങ്ങാടിപ്പുറം എം.പി നാരായണമേനോന് ഓഡിറ്റോറിയത്തില്‍ ചേരും. മാലിന്യം വലിച്ചെറിയുന്നത് അപരിഷ്കൃതമാണെന്ന സന്ദേശവും പ്ലാസ്റ്റിക്കും മറ്റു പാഴ്വസ്തുക്കളും കത്തിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന ബോധവല്‍ക്കരണവും സംഘടിപ്പിക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, യുവജന സാംസ്കാരിക പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ഹരിത വളണ്ടിയര്‍മാരുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഒ കേശവന് അധ്യക്ഷനായി. യു രവീന്ദ്രനാഥന്‍, വി.പി അബ്ദുള്‍ അസീസ്, കെ ഷബീര്‍, സെക്രട്ടറി കെ സിദ്ദീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."