HOME
DETAILS

മുഖ്യമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം പ്രഹസനമെന്ന് ഐ.വൈ.സി.സി

  
backup
February 19 2017 | 16:02 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88

മനാമ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശനം പ്രഹസനമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനം കൊണ്ട് നേട്ടമുണ്ടായത് വന്‍കിട ബിസിനസ്സുകാര്‍ക്ക് മാത്രമാണെന്നും ബഹ്‌റൈന്‍ ഐ.വൈ.സി.സി പത്രക്കുറിപ്പില്‍ അറിയിച്ചു. നേരത്തെ ഉമ്മന്‍ചാണ്ടി കേരള മുഖ്യമന്ത്രി ആയ സമയത്ത് ബഹ്‌റൈനില്‍ വന്നതും പിണറായി വന്നതും തമ്മില്‍ വലിയ അന്തരമുണ്ട് എന്നതാണു മൂന്ന് ദിവസത്തെ പിണറായിയുടെ സന്ദര്‍ശനം സൂചിപ്പിക്കുന്നത്.

രണ്ടു ദിവസം ബഹ്‌റൈനില്‍ ഉണ്ടായിരുന്ന ഉമ്മന്‍ചാണ്ടി 30ല്‍പരം പരിപാടികള്‍ക്കാണു പങ്കെടുത്തത്. കൂടാതെ ബഹ്‌റൈന്‍ പ്രവാസികളുടെ ആശാ കേന്ദ്രങ്ങളായ വിവിധ സ്ഥാപനങ്ങളും ഇന്ത്യന്‍ സ്‌കൂള്‍, വിവിധ സംഘടനാ ഓഫിസുകള്‍, ആരാധനാലയങ്ങളടക്കം പത്ര സ്ഥാപനങ്ങളും വരെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, പിണറായി വിജയന്‍ ആകെ നാലു പരിപാടികള്‍ക്കാണു പങ്കെടുത്തത്. മാത്രവുമല്ല കുറച്ച് പ്രഖ്യാപനങ്ങള്‍ നടത്തുകയും മാത്രമാണ് ഉണ്ടായത്. ബഹ്‌റൈന്‍ ഭരണാധികാരികളില്‍ നിന്ന് യാതൊരു ഉറപ്പും നേടാന്‍ അദ്ദേഹത്തെ കൊണ്ട് കഴിഞ്ഞതുമി എന്നും പത്രക്കുറിപ്പില്‍ പറയുന്നു.

സി.പി.എം പ്രവര്‍ത്തകരായ പ്രവാസികള്‍ക്ക് പോലും കേരളീയ സമാജത്തിലെ പൗരസ്വീകരണത്തില്‍ ദൂരെ നിന്ന് അദ്ദേഹത്തെ ഒരു നോക്ക് കാണാനേ കഴിഞ്ഞുള്ളൂ. തോഴിലാളികളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ അവരുമായി ആശയവിനിമയം നടത്താനോ പോലും അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്ത് പോകുമ്പോള്‍ അദാനിയേയും അംബാനിമാരേയും കൊണ്ട് നടക്കുന്നത് പോലെ പിണറായിയും അതേ പാത പിന്തുടരുകയായിരുന്നുവെന്ന് വേണം കരുതാന്‍. അതുപോലെ മാധ്യമ പ്രവര്‍ത്തകരെ കാണാനും മുഖ്യമന്ത്രി തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. വി.വി.ഐ.പികള്‍ നടത്തുന്ന പരിപാടികളില്‍ മാത്രം പങ്കെടുത്തു കൊണ്ട് അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാകുമോ അതല്ല പാഴ്‌വാക്കാകുമോ എന്നത് കണ്ടറിയേണ്ട കാര്യവുമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  36 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  36 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago