അസ്താന ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായി ഡി.ജി.പി ഡോ.നിര്‍മല്‍ ചന്ദ്ര അസ്താന ഇന്ന് സ്ഥാനമേല്‍ക്കും. കേഡര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയാണ് അസ്താനയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. സംസ്ഥാനത്ത് രണ്ട് കേഡര്‍ തസ്തികയും രണ്ട് എക്‌സ് കേഡര്‍ തസ്തികയുമാണുള്ളത്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ കേഡര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. സെന്‍കുമാര്‍ വിരമിച്ച ഒഴിവിലാണ് അസ്താന ഡി.ജി.പിയായത്. ഇരട്ട പദവി വിവാദത്തില്‍ കുരുങ്ങിയ ബെഹ്‌റയെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചത്.
1986 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് 2019 നവംബര്‍ 30 വരെ സേവനകാലാവധിയുണ്ട്. സി.ആര്‍.പി.എഫില്‍ ഐ.ജിയായും എ.ഡി.ജിയായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ സ്‌പെഷല്‍ അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കശ്മീരിലെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം വിവാദമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതേക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. നിലവില്‍ ഡല്‍ഹി കേരളാഹൗസില്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയിലുള്ള ഇദ്ദേഹം കേരള പൊലിസ് നവീകരണത്തിനുള്ള ചുമതലയും വഹിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."