HOME
DETAILS
MAL
വന്‍കിട ജലസേചന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് സമഗ്രപദ്ധതി: മന്ത്രി
backup
February 15 2018 | 19:02 PM
ന്യൂഡല്‍ഹി: കേരളത്തില്‍ മുടങ്ങിക്കിടക്കുന്ന നാലു വന്‍കിട ജലസേചന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനു സമഗ്ര പദ്ധതി തയാറാക്കിവരികയാണെന്ന് മന്ത്രി മാത്യു ടി. തോമസ്.
ബാണാസുരസാഗര്‍, ഇടമലയാര്‍, കാരാപ്പുഴ, മൂവാറ്റുപുഴ ജലസേചന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് നിതി ആയോഗുമായി ആലോചിച്ചു വിപുലമായ പദ്ധതിരേഖ തയാറാക്കിവരികയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തു നടപ്പാക്കുന്ന 99 ജലസേചന പദ്ധതികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ജലവിഭവ മന്ത്രി നിതിന്‍ ഗഡ്കരി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ദീര്‍ഘകാല പദ്ധതികളായി രാജ്യത്തു നടപ്പാക്കേണ്ട 99 ജലസേചന പദ്ധതികളില്‍ കേരളത്തില്‍നിന്ന് കാരാപ്പുഴ, മൂവാറ്റുപുഴ പദ്ധതികളെ കേന്ദ്രം തെരഞ്ഞെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."