HOME
DETAILS
MAL
അശരണരെ ഗാന്ധിഭവനില്‍ എത്തിച്ചു
backup
February 19 2017 | 20:02 PM
കൊല്ലം: നഗരത്തിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടന്ന വ്യദ്ധരും മനോരോഗികളുമായ പത്തോളം അശരണരെ സാമൂഹ്യ പ്രവര്‍ത്തകനായ മേക്കോണ്‍ മുരുകന്റേയും കൊല്ലം ഈസ്റ്റ് ജനമൈത്രി പൊലിസിന്റേയും നേത്യത്വത്തില്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ എത്തിച്ചശേഷം പത്തനാപുരം ഗാന്ധി ഭവനില്‍ ഏല്പിച്ചു.
നഗരത്തില്‍ കാണപ്പെട്ട ഇവരില്‍ പലരും സ്വന്തം സ്ഥലമോ, പേരോ ഓര്മയില്ലാത്തവരായിരുന്നു. ഇരവിപുരം എം.എല്‍.എ എം. നൗഷാദ് കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെത്തി നിരാലംബരായ ആള്‍ക്കാരെ ഗാന്ധി ഭവന് അധികൃതര്‍ക്ക് കൈമാറി.
കൊല്ലം അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ ജോര്‍ജ് കോശി, കൊല്ലം ഈസ്റ്റ് പൊലിസ് ഇന്‍സ്പെക്ടര്‍ എസ്. മഞ്ചുലാല്‍, സബ് ഇന്‍സ്പെക്ടര്‍ എസ്. ജയകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."