HOME
DETAILS
MAL
ഭീകരവാദികളെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി
backup
February 15 2018 | 19:02 PM
ചെന്നൈ: സംസ്ഥാനത്ത് ഭീകരവാദികളെ സൃഷ്ടിക്കുന്ന പരിശീലന കേന്ദ്രങ്ങളുണ്ടെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ പൊന്‍ രാധാകൃഷ്ണന്.1998 ഫെബ്രുവരി 14ന് നടന്ന ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോവാദികള്‍, നക്സലുകള്‍, തമിഴ് ഭീകരവാദ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതുകൊണ്ട് തമിഴ്നാട് ഒരിക്കല്‍പോലും സമാധാനത്തിന്റെ പാതയിലായിരുന്നില്ല. ഇവരെല്ലാം പലപ്പോഴായി സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കുകയാണ്. ജെല്ലിക്കെട്ട് പ്രശ്നത്തില്‍ മറീനാ ബീച്ചില്‍ ഒത്തുകൂടിയ ജനക്കൂട്ടത്തിന് പിന്നില്‍ ഭീകരവാദികളുടെ കൈകളുണ്ടെന്നും മന്ത്രി ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."