രക്താര്‍ബുധം ബാധിച്ച കുരുന്ന് സഹായം തേടുന്നു
കുമ്പളം: രക്താര്‍ബുദം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഒന്നര വയസുകാരന്‍ സുമനസുകളുടെ സഹായം തേടുന്നു. കുമ്പളം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് തെക്കെചിറ്റയില്‍ ടി.വി.സതീഷിന്റെയും അമൃതയുടെയും മകന്‍ ആര്‍ദ്രവ് കൃഷ്ണയാണു സഹായം തേടുന്നത്.
വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ പ്രത്യേക പരിചരണത്തില്‍ കഴിയുന്ന കുട്ടിക്കു ശസ്ത്രക്രിയ കൂടാതെ മൂന്നു വര്‍ഷത്തോളം തുടര്‍ ചികിത്സ വേണമെന്നാണു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തുടര്‍ച്ചയായ പനിയും ശ്വാസംമുട്ടലും കുട്ടിക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടു മാസം മുന്‍പു നടത്തിയ പരിശോധനയിലാണു രോഗം കണ്ടെത്തിയത്.
ഡോ. വി.പി. ഗംഗാധരന്റെ ചികിത്സയിലാണിപ്പോള്‍. മല്‍സ്യത്തൊഴിലാളിയായ സതീഷ് തനിക്കു ലഭിക്കുന്ന തുച്ചമായ വരുമാനം കൊണ്ടു ദൈനംദിന ചെലവുകളും മകന്റെ ചികിത്സയും തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
ഇതു വരെയുള്ള ചികിത്സയ്ക്കും കുടുംബചെലവിനും കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങിയ വകയില്‍ വലിയ ബാധ്യതയുമുണ്ട്. തുടര്‍ ചികിത്സയ്ക്കും മറ്റും വലിയ സംഖ്യ ഇനിയും വേണ്ടതിനാല്‍ സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.
കുമ്പളം പഞ്ചായത്തംഗം പി.എസ്. ഹരിദാസ് ചെയര്‍മാനും ബിപിന്‍ ജോഷി കണ്‍വീനറുമായി രൂപീകരിച്ച ചികിത്സാ സഹായ സമിതിയാണിപ്പോള്‍ ഏകോപിപ്പിക്കുന്നത്. ഇതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് കുമ്പളം ശാഖയില്‍ 'ആര്‍ദ്രവ് കൃഷ്ണ ചികിത്സാ സഹായ നിധി' എന്ന പേരില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0215073000000249. കടഇ: ടകആഘ0000215
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."