ഗള്‍ഫിലെ ഒട്ടക റാണി ഓര്‍മയായി
റിയാദ്: ഗള്‍ഫിലെ ഒട്ടക റാണി ഓര്‍മയായി. ഏറ്റവും സൗന്ദര്യവതിയെന്ന പട്ടം ലഭിച്ച ഒട്ടകമാണ് കഴിഞ്ഞ ദിവസം മൃതിയടഞ്ഞത്. നാഷനല്‍ ഒട്ടക സൗന്ദര്യ മേളയിലെ താരറാണി കൂടിയായിരുന്നു ' ഖുസാമ'' എന്ന പേരുള്ള ഒട്ടകം.
ഈ ഒട്ടകറാണിക്ക് ലഭിച്ചിരുന്ന ഓഫര്‍ കേട്ടാല്‍ ഏവരും ഒന്ന് അമ്പരക്കും. എട്ട് മില്യന്‍ അമേരിക്കന്‍ ഡോളര്‍ വരെ ഈ ഒട്ടക സുന്ദരിക്ക് വില പറഞ്ഞ് ആവശ്യക്കാര്‍ എത്തിയിരുന്നു.
ഗള്‍ഫിലെ ഒട്ടക റാണിയായി തിരഞ്ഞെടുത്ത ശേഷമാണ് ഏകദേശം മുപ്പത് മില്യന്‍ സഊദി റിയാല്‍ വരെ നല്‍കാമെന്ന് പറഞ്ഞ് ആവശ്യക്കാര്‍ മുന്നോട്ട് വരാന്‍ തുടങ്ങിയതെന്ന് ഉടമയായ നാസിര്‍ ബിന്‍ മുബാറക് ബിന്‍ ഖുറയി അല്‍ ബ്രിക് പറഞ്ഞു. എന്നാല്‍ താന്‍ അതെല്ലാം നിരസിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി ആരോഗ്യ കാരണങ്ങളാല്‍ ക്ഷീണിതയായിരുന്ന വില കൂടിയ ഒട്ടകത്തിന്റെ മരണം അറേബ്യന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിയിട്ടുണ്ട്. മരുഭൂമിയിലെ കപ്പലെന്നറിയപ്പെടുന്ന ഒട്ടകങ്ങള്‍ക്ക് അറബ് സമൂഹത്തില്‍ നല്ല സ്ഥാനമാണ് കല്‍പിക്കുന്നത്.
ഒട്ടകങ്ങള്‍ക്ക് മാത്രമായി സൗന്ദര്യ മേള, ഒട്ടകപന്തയം, ഒട്ടക സവാരി തുടങ്ങി ഒട്ടനവധി പരിപാടികള്‍ വിവിധ അറബ് രാജ്യങ്ങള്‍ നേരിട്ട് നടത്തുന്നുണ്ട്. സഊദിയില്‍ വര്‍ഷം തോറും നടക്കുന്ന ഒട്ടക സൗന്ദര്യ മത്സരം ഏറെ ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."