കാവേരി നദീജലതര്‍ക്കം: സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും
ന്യൂഡല്‍ഹി: കാവേരി നദീജലതര്‍ക്കത്തില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും.
നേരത്തെ കാവേരി നദിയില്‍ നിന്ന് വെള്ളം വിട്ടു നല്‍കാനാവില്ലെന്ന് സമര്‍പ്പിച്ച റിവ്യൂ ഹരജി സുപ്രിംകോടതി തള്ളിയത് ഇരു സംസ്്ഥാനങ്ങളിലും വ്യാപക സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാണ് വിവാദ നദിയായ കാവേരി. കര്‍ണാടകയിലെ തലക്കാവേരിയില്‍ നിന്ന് ഉദ്ഭവിക്കുന്ന നദി തെക്കന്‍ കര്‍ണാടകത്തിലൂടെ സഞ്ചരിച്ച് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ വഴി കാരൈക്കല്‍ പ്രദേശത്തെത്തുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നു. കാവേരി നദിയിലെ ജലം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കേരളം, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങള്‍ ഇതിന് വേണ്ടി വാദിക്കുന്നു. കര്‍ണാടകയും തമിഴ്‌നാടുമാണ് സ്വാതന്ത്ര്യത്തിനും മുന്നേ തുടങ്ങിയ തര്‍ക്കങ്ങളിലെ ഏറ്റവും വലിയ കക്ഷികള്‍.
കാവേരി നദീജല തര്‍ക്കത്തിലെയാണ്. കര്‍ണാടകം തമിഴ്‌നാടിന് 419 ടി എം സി ജലം വിട്ടുകൊടുക്കണമെന്ന് 2007 ഫെബ്രുവരി അഞ്ചാം തിയതി സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. 562 ടി എം സി ജലമാണ് തമിഴ്‌നാട് ചോദിച്ചത്. കര്‍ണ്ണാടകക്ക് 270ഉം കേരളത്തിന് 30ഉം, പുതുച്ചേരിക്ക് 7ഉം ടി എം സി ജലത്തിന് അര്‍ഹതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."