നജീബ് അഹമ്മദിന്റെ തിരോധാനം: ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കല്‍ ഇന്ന്
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധനവുമായി ബന്ധപ്പെട്ട ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കല്‍ ഇന്നും തുടരും. ഫെബ്രുവരി ആദ്യത്തില്‍ വാദം കേള്‍ക്കുന്നതിനിടെ കേസില്‍ ഡല്‍ഹി പൊലിസിന്റെ മെല്ലെപ്പോക്കിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ സംശയിക്കുന്നവരെ നുണപരിശോധനക്ക് വിധേയമാക്കാനും ഡല്‍ഹി ഹൈക്കോടതി പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു. സംശയിക്കുന്ന ഒമ്പതു വിദ്യാര്‍ഥികളിലൊരാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
ഹൈക്കോടതി കഴിഞ്ഞവര്‍ഷം ഡിസംബര്‍ 14, 22 തിയ്യതികളില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടാണു വിദ്യാര്‍ഥി ഹരജി നല്‍കിയത്. കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഭരണഘടനാ പ്രകാരമുള്ള തങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നു ഹരജിയില്‍ പറയുന്നു. നുണപരിശോധനക്ക് സമ്മതം നല്‍കുന്നതിനു വേണ്ടി വിചാരണക്കോടതി മുമ്പാകെ ഹാജരാവണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലിസ് നല്‍കിയ നോട്ടിസിനെയും വിദ്യാര്‍ഥി ഹരജിയില്‍ ചോദ്യംചെയ്തിരുന്നു. ജസ്റ്റിസുമാരായ ജി എസ് സിസ്താനി, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബ് അഹമദിനെ മഹിമാണ്ഡവി ഹോസ്റ്റലില്‍ നിന്ന് കാണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."