മോദിയുടെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്
ഫത്തേപൂര്‍: ഫത്തേപൂര്‍ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്. എ.ഐ.സി.സി നിയമകാര്യ സെല്‍ സെക്രട്ടറി കെ.സി മിത്തല്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതാണ് ഇക്കാര്യം. റമദാന് സമയത്ത് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ സര്‍ക്കാര്‍ ആരോടും വിവേചനം കാണിക്കരുതെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. ഗ്രാമങ്ങളില്‍ കബറിസ്ഥാന്‍ നിര്മിക്കുന്നുവെങ്കില് ശ്്മശാനങ്ങളും ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യു.പിയിലെ എസ്.പികോണ്‍ഗ്രസ് ബന്ധത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്ന് ഭരണകക്ഷിയുടെ തന്ത്രപരമായ നീക്കമാണ് കോണ്‍ഗ്രസുമായുള്ള സഖ്യം. റാംമനോഹര്‍ ലോഹ്യയുടെ പ്രത്യയ ശാസ്ത്രത്തെ അപമാനിച്ച് രാജ്യത്തെ കൊള്ളയടിച്ചവര്‍ക്കൊപ്പം എസ്.പി ചേര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എസ്.പി സര്‍ക്കാര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജന രാഷ്ട്രീയം കളിക്കുകയാണ്. വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. രാജ്യം വളരെ വേഗം മുന്നോട്ട് കുതിക്കുകയാണെന്നും അതിനൊപ്പം ഉത്തര്‍പ്രദേശും മുന്നോട്ട് വരണമെന്നും അദേഹം ആവശ്യപ്പെട്ടു.
നേരത്തെ അനുമതി കൂടാതെ ഉത്തരാഖണ്ഡില്‍ റാലി നടത്തിയെന്ന ആരോപണവുമായും മോദിക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."