ഷാഹിദ് അഫ്രിദി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഷാര്‍ജ: പാക് ആള്‍റൗണ്ടര്‍ ഷാഹിദ് അഫ്രിദി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 21 വര്‍ഷത്തെ കരിയറിനൊടുവിലാണ് 36 കാരനായ അഫ്രിദി കളിക്കളത്തോടു വിട പറയുന്നത്. ടെസ്റ്റ്, ഏകദിന ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച അഫ്രിദി ട്വന്റി20 ടീമില്‍ തുടരുകയായിരുന്നു.
ഷാര്‍ജയില്‍ നടന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷാവര്‍ സലാമിക്ക് വേണ്ടി 28 പന്തില്‍ 54 റണ്‍സെടുത്ത ശേഷമായിരുന്നു അഫ്രിദി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും അടുത്ത രണ്ടു വര്‍ഷം കൂടി ക്രിക്കറ്റ്
ലീഗുകളില്‍ കളിക്കുമെന്ന് താരം പറഞ്ഞു.
2010ലാണ് ടെസ്റ്റില്‍ നിന്നും വിരമിച്ചത്. 2015 ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്നും വിടപറഞ്ഞു. കഴിഞ്ഞവര്‍ഷം നടന്ന ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെ നയിച്ചത് അഫ്രിദിയായിരുന്നു. ഇതിനുശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ താരം ടീമില്‍ കളിക്കാരനായി തുടരുകയായിരുന്നു.
ഭൂം ഭൂം വെടിക്കെട്ട്
ടെസ്റ്റ്: 27 മല്‍സരങ്ങള്‍, 1176 റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍ 156, വിക്കറ്റുകള്‍ 48.
ഏകദിനം: 398 മല്‍സരം, 8064 റണ്‍സ്, ഉയയര്‍ന്ന സ്‌കോര്‍ 124, വിക്കറ്റ് 395.
ട്വന്റി20: 98 മല്‍സരങ്ങള്‍, 1405 റണ്‍സ്, വിക്കറ്റ് 97.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."