പുഴകളുടെ പുനര്‍ജനി: മാമ്പുഴ തീരത്ത് ജില്ലാതല ശില്പശാല നടത്തി
കോഴിക്കോട്: ജില്ലയിലെ പുഴകളെ ബന്ധിപ്പിച്ച് ജലപാത വികസിപ്പിക്കുവാന്‍ പറ്റുമോ എന്ന കാര്യം സി.ഡബ്ല്യു.ആര്.ഡി.എംനെപോലുള്ള സ്ഥാപനങ്ങളുടെ പഠനത്തിന് വിധേയമാക്കി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.
ജില്ലാ പുഴ സംരക്ഷണ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ മാമ്പുഴയുടെ തീരത്ത് പയ്യടിമേത്തല്‍ കണ്ണംചിന്നം കടവില്‍ നടന്ന ഏകദിന പുഴ സംരക്ഷണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഗവണ്മെന്റ് നടത്തുന്ന ഹരിതകേരളം പദ്ധതിയ.ുടെ പശ്ചാതലത്തില്‍ നടത്തുന്ന ഹരിത കേരളം പദ്ധതി.യുടെ പശ്ചാതലത്തില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന ജലസംരക്ഷണ പരിപാടികള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പുഴസംരക്ഷണ ഏകോപന സമിതി പ്രസിഡന്റ് ടി.കെ.എ അസീസ് അധ്യക്ഷനായി.
അഡ്വ.പി.ടി.എ റഹീം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ആര്.ഡി.ഒ ഷാമിന് സെബാസ്റ്റ്യന്‍ ബോധവല്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. അഡ്വ പി.എം സുരേഷ് ബാബു, പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി ബാലന് നായര്‍, പഞ്ചായത്ത് അംഗം ടി. നാസര്‍, കെ.പി ആനന്ദന്, എസ്.കെ കുഞ്ഞുമോന് സംസാരിച്ചു.
പുഴകളും കുടിവെള്ള സ്രോതസുകളും എന്ന വിഷയം ഡോ.ഇ. അബ്ദുല്‍ ഹമീദും, ജലവിഭവ സംരക്ഷണം എന്ന വിഷയത്തില്‍ ഡോ.വി.പി ദിനേശനും ക്ലാസെടുത്തു.
ജനറല്‍ സെക്രട്ടറി ഫൈസല്‍ പള്ളിക്കണ്ടി സ്വാഗതവും കെ.പി അനില്ക്ുമാര് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ പുഴകളെ സംബന്ധിച്ചുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. എം ചന്ദ്രശേഖരന്, സലീം ബാബു, പി. കോയ, പി.പി ഉമ്മര്‍കോയ, ഒ.സി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."