ഹരിതവിദ്യാലയം റിയാലിറ്റി ഷോ: 13 സ്‌കൂളുകള്‍ അവസാന റൗണ്ടില്‍
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകള്‍ അവതരിപ്പിക്കാനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ അവസാന റൗണ്ടിലേക്ക് 13 സ്‌കൂളുകളെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുത്ത 100 സ്‌കൂളുകളാണ് ആദ്യ റൗണ്ടില്‍ മത്സരിച്ചത്. ജി.എല്‍.പി.എസ് ആനാട്, ജി.എച്ച്.എസ്. അവനവഞ്ചേരി, ജി.ജി.എച്ച്.എസ്.എസ്. കോട്ടണ്‍ഹില്‍ (തിരുവനന്തപുരം), ഐ.ഐ.എ.എല്‍.പി.എസ്. ചന്ദേര, എ.യുപി.എസ്. ഉദിനൂര്‍, ജി.എച്ച്.എസ്.എസ് ഉദിനൂര്‍ (കാസര്‍കോട്), ജി.യു.പി.എസ്. പുതിയങ്കം, ജി.യു.പി.എസ്. ഭീമനാട്, ജി.യു.പി.എസ്. കോണ്ടാട് (പാലക്കാട്), ജി.എച്ച്.എസ്.എസ്. കടയ്ക്കല്‍ (കൊല്ലം), എം.ഐ.എച്ച്.എസ്. പൂങ്കാവ് (ആലപ്പുഴ), പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര (മലപ്പുറം), എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്. ഉദയംപേരൂര്‍ (എറണാകുളം) എന്നീ സ്‌കൂളുകളാണ് അവസാന റൗണ്ടില്‍ മത്സരിക്കുന്നത്. രണ്ടാം റൗണ്ടിന്റെ സംപ്രേഷണം തിങ്കളാഴ്ച മുതല്‍ വൈകുന്നേരം ആറ് മണിക്കും അടുത്ത ദിവസം രാവിലെ 6.30 നും കൈറ്റ് വിക്ടേഴ്‌സിലും ദൂരദര്‍ശനിലും ഉണ്ടാവും. ംംം.്ശരലേൃ.െശെേരവീീഹ.ഴീ്.ശി് തത്സമയവും ്യീൗൗേയല.രീാ.ശെേ്ശരലേൃ െല്‍ പിന്നീടും എപ്പിസോഡുകള്‍ കാണാം.
പതിനഞ്ച് ലക്ഷം, പത്ത് ലക്ഷം, അഞ്ച് ലക്ഷം എന്നിങ്ങനെയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന സ്‌കൂളുകള്‍ക്കുള്ള സമ്മാനത്തുക. അവസാന റൗണ്ടിലെത്തിയ മറ്റു പത്തു സ്‌കൂളുകള്‍ക്കും 1.5 ലക്ഷം വീതം ലഭിക്കും. ഇതിനുപുറമെ ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുത്ത സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി സ്‌കൂളൊന്നിന് 50 ലക്ഷം മുതല്‍ ഒരു കോടി വരെ ധനവകുപ്പു മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
'ഹരിതവിദ്യാലയം' ഷോയുടെ ഗ്രാന്റ് ഫിനാലെ മാര്‍ച്ച് അഞ്ചിന് വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."