ചാത്തന്‍കുന്ന് പാതിരി പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
പാതിരി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍, ചാത്തന്‍കോട്ട്കുന്ന്, പാതിരി പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും റവന്യു വകുപ്പോ, പഞ്ചായത്ത് അധികൃതരോ കുടിവെള്ളമെത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. കബനി ശുദ്ധജല പദ്ധതിയുടെ പൈപ്പുകള്‍ ഇതുവഴി ഉണ്ടെങ്കിലും പാടിച്ചിറ ടാങ്കില്‍ നിന്നുള്ള വെള്ളം പല ദിവസങ്ങളിലും എത്താത്ത അവസ്ഥയാണ്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായതിനാല്‍ പൈപ്പുകളില്‍ വെള്ളമെത്താത്ത അവസ്ഥയാണുള്ളത്. ഇത് മൂലം കബനി കുടിവെള്ള പദ്ധതിയിലൂടെയുള്ള വെള്ളം ജനങ്ങള്‍ക്ക് പ്രയോജനമില്ലാത്ത അവസ്ഥയാണ്.
ചാത്തല്‍കോട്ടുകുന്ന് പ്രദേശത്തെ 70 ഓളം കുടുംബങ്ങള്‍ നിലവിലുള്ള കുടിവെള്ള പദ്ധതിയിലൂടെയുള്ള കിണര്‍ വറ്റിയതോടെ ആഴ്ചകളായി ഈ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. സ്വകാര്യ വാഹനങ്ങളിലെത്തുന്ന വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. നിലവിലുള്ള കുടിവെള്ള പദ്ധതി താളം തെറ്റിയതോടെയാണ് ചാത്തന്‍കോട്ടുകുന്ന് പരിസരങ്ങളിലും ആദിവാസി കോളനികളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ കാരണം. പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കുമ്പോഴാണ് ചാത്തന്‍കുന്ന്, പാതിരി പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ വലയുന്നത്. റവന്യു വകുപ്പിന്റെയും പഞ്ചായത്തിന്റെയും അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."