വരള്‍ച്ചയെ പ്രതിരോധിക്കാന്‍ അനുവദിച്ച തുക വിനിയോഗിക്കണമെന്ന്
കല്‍പ്പറ്റ: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുകോടി രൂപ പ്രദേശങ്ങളില്‍ വിനിയോഗിക്കണമെന്ന് വയനാട് കര്‍ഷക രക്ഷാസമിതി യോഗം ആവശ്യപ്പെട്ടു.
വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായും കബനി വൃഷ്ടി പ്രദേശങ്ങളിലെ വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായിരുന്നു തുക അനുവദിച്ചത്. ഇതിനായുള്ള പദ്ധതികള്‍ തയാറാക്കുന്നതിന് പല പദ്ധതികള്‍ തയാറാക്കുകയും ചെയ്തിട്ടും ഫണ്ടിന്റെ അഭാവം പദ്ധതി പ്രവര്‍ത്തനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്.
ജില്ലയിലെ വരള്‍ച്ചയുടെ ആക്കം കുറയ്ക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തയാറാക്കുന്നതിനായിരുന്നു സര്‍ക്കാര്‍ തുക അനുവദിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. വയനാട് ജില്ലയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായതോടെ ക്ഷീര കര്‍ഷകരുള്‍പ്പെടെ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്.
വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പദ്ധതികള്‍ തയാറാക്കുമ്പോള്‍ കടമാന്‍തോട് പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആരംഭിച്ച് വരള്‍ച്ചയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പി.എ. ഡിവന്‍സ് അധ്യക്ഷനായി. പി.ജെ ജോണ്‍സണ്‍, ടി.എം ജോര്‍ജ്, കെ.ജെ ജോസ്, ടി.ജെ മാത്യു, പി.ജെ അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."