ഇ അഹമ്മദിന്റെ സ്മരണയ്ക്കായി ദേശീയ പുരസ്കാരം
കണ്ണൂര്‍: ഇ അഹമ്മദിന്റെ സ്മരണയ്ക്കായി ദേശീയ പുരസ്കാരം ഏര്‍പ്പെടുത്താന്‍ ദുബൈ ജില്ലാ കെ.എം.സി.സി തീരുമാനിച്ചു. മികച്ച പാര്ലമെന്റേറിയന്, ജനാധിപത്യ മതേതര സമൂഹത്തിന്റെ കെട്ടുറപ്പിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകര്‍, ദേശീയശ്രദ്ധ നേടുന്ന മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ വിഭാഗങ്ങളിലൊന്നില്‍ പ്രതിവര്‍ഷം അവാര്‍ഡ് നല്‍കാനാണ് തീരുമാനം. ഇ അഹമ്മദ് ഉയര്‍ത്തിപ്പിടിച്ച രാജ്യ താല്പര്യങ്ങളും മതേതര മൂല്യങ്ങളും വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. പ്രമുഖരടങ്ങിയ ജഡ്ജിങ് പാനലായിരിക്കും പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുക. ആദ്യ പുരസ്കാരദാന ചടങ്ങ് മെയ് ആദ്യവാരം നടക്കുമെന്ന് പ്രസിഡന്റ് കെ.ടി ഹാഷിം ഹാജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."