പൊതുമേഖലാ ബാങ്കുകളിലും വായ്പാ തട്ടിപ്പ്; അഞ്ചു വര്‍ഷത്തിനിടയില്‍ തട്ടിയെടുത്തത് 61,000 കോടി രൂപ
മുംബൈ: രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പിനിരയായ പഞ്ചാബ് നാഷനല്‍ ബാങ്കിനു പിന്നാലെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ മറ്റ് പൊതുമേഖലാ ബാങ്കുകളില്‍ നടന്ന തട്ടിപ്പിന്റെ കണക്കുകള്‍ ആര്.ബി.ഐ പുറത്തുവിട്ടു.
പി.എന്‍.ബിയുടെ നിക്ഷേപകരെയെല്ലാം ആശങ്കയിലാക്കിയാണ് രത്ന വ്യാപാരി നീരവ് മോദി കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായ വിവരം പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് പൊതുമേഖലാ ബാങ്കുകളില്‍ നടന്ന വായ്പാ തട്ടിപ്പു സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള അഞ്ചു വര്‍ഷത്തെ കണക്കില്‍ രാജ്യത്തുണ്ടായ 8,670 വായ്പാ തട്ടിപ്പുകളാണെന്നും ഇതുവഴി 61,000 കോടി രൂപ(9.58 ബില്ല്യന്‍ ഡോളര്‍)യാണ് നഷ്ടമായിരിക്കുന്നതെന്നുമാണ് ആര്.ബി.ഐ ഇന്നലെ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്.
ബാങ്കുകളില്‍ നിന്ന് പണം വായ്പയെടുക്കുകയും പിന്നീട് ഇത് തിരിച്ചടക്കാതിരിക്കുകയും ചെയ്യുന്നതാണ് അടുത്ത കാലത്തായി ഉണ്ടായിട്ടുള്ളത്. വായ്പാ തട്ടിപ്പ് അടുത്ത കാലത്തായി രാജ്യത്ത് വര്‍ധിക്കുന്നതായും ആര്.ബി.ഐ പറയുന്നു.
രാജ്യത്ത് 2012-13 സാമ്പത്തിക വര്‍ഷം മുതില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ 17,634 കോടി രൂപയുടേതാണ്. എന്നാല്‍ ഈ തട്ടിപ്പില്‍ പി.എന്‍.ബിയില്‍ നടന്ന തട്ടിപ്പ് ഉള്‍പ്പെടില്ലെന്നും ആര്.ബി.ഐ പറയുന്നു.
ആര്.ബി.ഐ പുറത്തുവിട്ട കണക്ക് പല പൊതുമേഖലാ ബാങ്കുകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. പി.എന്‍.ബിയിലെ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിലാണ് പൊതുമേഖലാ ബാങ്കുകളിലെ വായ്പ സംബന്ധിച്ച കണക്കുകള്‍ ആര്.ബി.ഐ പരിശോധിക്കാന്‍ തുടങ്ങിയത്. ഇതിന്റെ ഭാഹമായി ബാങ്കുകളുടെ നിഷ്ക്രിയ ആസ്ഥിയുടെ കണക്കുകള്‍ വ്യക്തമാക്കാന്‍ ആര്.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."