നാടിനെ കണ്ണീരണിയിച്ചു കുരുന്നുകള്‍ യാത്രയായി
പെര്‍ള: എന്‍മകജെയുടെ ഹൃദയത്തില്‍ വിങ്ങലായി ആ കുരുന്നുകള്‍ വിടവാങ്ങി. കഴിഞ്ഞ ദിവസം അഡ്യനടുക്കയിലെ കുളത്തില്‍ മുങ്ങിമരിച്ച ഫാത്തിമത്ത് മുംതാസ്, ഫാത്തിമത്ത് ഫസീല, സിദാമിന എന്നിവര്‍ക്കു മരക്കണി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യ വിശ്രമം. ഇവര്‍ക്കു അന്തിമോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നായി നൂറുകണക്കിനാളുകളാണെത്തിയത്. വൈകുന്നേരം മൂന്നോടെ കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി മരിച്ച പിഞ്ചോമനകളുടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സ്വദേശമായ കൊമ്പരബെട്ടുവിലെ ഷമ മന്‍സിലില്‍ വൈകുന്നേരം മൂന്നോടെ എത്തിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷറഫ്, ഡി.സി.സി ജനറല്‍ സെക്രട്ടറി ജെ.എസ് സോമശേഖര, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായ യൂസുഫ് ഉളുവാര്‍, സെഡ്.എ കയ്യാര്‍, മുഹമ്മദ് ഹാജി, ബി.എസ് ഗാംബീര്‍, എണ്‍മകജെ പഞ്ചായത്തംഗങ്ങളായ ജയശ്രി, ഐത്തപ്പ കുലാല്‍ തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനും കുടംബത്തെ ആശ്വസിപ്പിക്കാനുമായി വീട്ടിലെത്തിയിരുന്നു. എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ട്, കാസര്‍കോട് മണ്ഡലം മുസ്്‌ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ട് എന്നിവര്‍ മരണ വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."