പുള്ളിപ്പാടത്തെ പഠനദുരിതം മാറ്റാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു
നിലമ്പൂര്‍: നാലാംക്ലാസ് കഴിഞ്ഞു യു.പിയിലേക്കു പോകണമെങ്കില്‍ കുരുന്നുകള്‍ക്ക് അഞ്ചുകിലോമീറ്റര്‍ ദൂരം നടക്കണം. മമ്പാട് പുള്ളിപ്പാടത്തെ ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അധികൃതരുടെ കനിവു കാത്തിരിക്കുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളാണ് പഠനത്തിനു ദുരിതംപേറുന്നത്.
മലകയറി ആദിവാസി ഊരുകളിലെത്താന്‍ സന്ധ്യ കഴിയും. മഴക്കാലമാകുന്നതോടെ ഇവരുടെ ദുരിതം ഇരട്ടിയാകും. സ്‌കൂള്‍ യു.പിയാക്കി ഉയര്‍ത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു രണ്ടു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു യു.പി സ്‌കൂള്‍പോലും ഇല്ലാത്ത ഏക വില്ലേജായി പുള്ളിപ്പാടം മാറിയിരിക്കുകയാണ്.
ഏതു വിധേനയും യു.പി സ്‌കൂള്‍ കൊണ്ടുവരാന്‍ നാട്ടുകാരും പി.ടി.എയും യോഗം ചേര്‍ന്നു. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി രൂപീകരിച്ചു. കഴിഞ്ഞ ദിവസം സ്ഥലം എം.എല്‍.എയെ കണ്ട് ആവശ്യം ഉന്നയിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും നേരില്‍ കാണും.
സ്‌കൂളില്‍ നടന്ന യോഗം മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് പന്താര്‍ മുഹമ്മദ്, അംഗങ്ങളായ എം.ടി അഹമ്മദ്, സി. ബാലന്‍, കെ.പി ഷാജഹാന്‍, പ്രധാനാധ്യാപകന്‍ ഇ.കെ മൂസക്കുട്ടി, സിറിയക്, ശിഹാബ് കാവനൂര്‍, ഹൈദര്‍, പി. നിഷാദ്, വി.പി ഉണ്ണിക്കമ്മദ്, നാസര്‍, ശശിധരന്‍, നസീം പന്താര്‍, ഇ. ബഷീര, പി. അഷ്‌റഫ്, ടി.പി രാജന്‍ സംസാരിച്ചു. അസീസ് ഇല്ലിക്കണ്ടി, ഫിലിപ് മമ്പാട് എന്നിവര്‍ ക്ലാസ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."