HOME
DETAILS
MAL
ബി.വി രാമഗോപാല്‍ ഇന്ത്യന്‍ ഓയില്‍ റിഫൈനറീസ് ഡയറക്ടര്‍
backup
February 17 2018 | 18:02 PM
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ റിഫൈനറീസ് ഡയറക്ടറായി ബി.വി.രാമഗോപാല്‍ ചുമതലയേറ്റു. ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറിയായ പാനിപ്പട്ട് റിഫൈനറി ആന്ഡ്് പെട്രോ കെമിക്കല്‍സ് കോംപ്ലക്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.
ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്നും കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം 1982 ല്‍ ഇന്ത്യന്‍ ഓയിലില്‍ ഗ്രാജ്വേറ്റ് എന്‍ജിനിയര്‍ ട്രെയിനിയായിട്ടാണ് പ്രവേശിക്കുന്നത്.
ഇന്ത്യയിലെ 23 എണ്ണ ശുദ്ധീകരണ ശാലകളില്‍ 11 എണ്ണവും ഇന്ത്യന്‍ ഓയില്‍ ഗ്രൂപ്പിന്റേതാണ്. 80.7 ദശലക്ഷം മെട്രിക് ടണ്ണാണ് പ്രതിവര്‍ഷ ഉല്‍പ്പാദന ശേഷി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."