HOME
DETAILS
MAL
സദാചാര സംശയം; ഭാര്യയെ കൊലപ്പെടുത്തി
backup
February 17 2018 | 19:02 PM
അമരാവതി: ഭാര്യയുടെ സദാചാരത്തില്‍ സംശയം തോന്നിയതിനാല്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കരീംനഗര്‍ ജില്ലയിലെ 38 കാരനായ ജയന്തകുമാറാണ് ഭാര്യ ശൈലജ ഏലിയാസ് മാധവിയെ(35) ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മിലുള്ള വിവാഹം എട്ടു വര്‍ഷം മുന്‍പാണ് നടന്നതെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ജയന്ത കുമാറിന് ഭാര്യയെ സംശയമാണ്. ആഴ്ചകള്‍ക്ക് മുന്‍പ് ഇവര്‍ കൗണ്‍സിലിങ്ങിന് വിധേയരായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പേടാ പൈഫാ പള്ളിയിലെ കൃഷി സ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന ഏലിയാസ് മാധവിയെ ആയുധവുമായി എത്തിയ ജയന്തകുമാര്‍ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് അവര്‍ മരണപ്പെട്ടു. ജയന്തകുമാറിനെതിരേ പൊലിസ് കൊലക്കുറ്റത്തിന് കേസ് എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."