HOME
DETAILS
MAL
225 താരങ്ങള്‍ ഇന്ത്യക്കായി മത്സരിക്കും
backup
February 17 2018 | 20:02 PM
ന്യൂഡല്‍ഹി: ഈ വര്‍ഷം ഏപ്രില്‍ നാല് മുതല്‍ 15 വരെ ആസ്ത്രേലിയയിലെ ഗ്ലാസ്ഗോയില്‍ അരങ്ങേറുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ 225 താരങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ 15 ഇനങ്ങളില്‍ മത്സരിക്കാനിറങ്ങുക. 2014ല്‍ ഗ്ലാസ്ഗോയില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ഇന്ത്യ 215 താരങ്ങളെ അണിനിരത്തിയിരുന്നു. ഈ കണക്ക് കവച്ചു വയ്ക്കുന്നതാണ് പുതിയ തീരുമാനം. താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച നിയമത്തില്‍ മാറ്റം വന്നതോടെയാണ് ഇന്ത്യക്ക് കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ അവസരം ഒരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."