ത്രിപുരയില്‍ വോട്ടെടുപ്പ് തുടരുന്നു; ഉച്ചവരെ മികച്ച പോളിങ്
അഗര്‍ത്തല: ത്രിപുരയില്‍ 60 അംഗ നിയമസഭയിലേക്കുള്ള പോളിങ് പുരോഗമിക്കുന്നു. ഉച്ചവരെ 46 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഭരണകക്ഷിയായ സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ് ഇവിടെ പ്രധാനമായും അങ്കം.
ഇടതുപക്ഷത്തെ തകര്‍ത്ത് ഭരണം പിടിച്ചെടുക്കാന്‍ പണി പതിനെട്ടും പയറ്റിയാണ് ബി.ജെ.പി ഗോദയിലിറങ്ങിയത്. പ്രചാരണത്തില്‍ കേന്ദസര്‍ക്കാറും സജീവമായിരുന്നു. അവസാന നിമിഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രചാരണത്തിനെത്തിയിരുന്നു.
60 അംഗങ്ങളുള്ള നിയസഭയില്‍ സി.പി.എം മത്സരിക്കുന്നത് 57 സീറ്റുകളിലാണ്്. ഘടകകക്ഷികളായ ആര്‍.എസ്.പി, സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നിവക്ക് ഒരു സീറ്റു വീതമാണുള്ളത്.
51 സീറ്റുകളില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ ഐ.പി.എഫ്.ടി ഒന്‍പതു സീറ്റുകളിലുമാണ് ജനവിധി തേടുന്നത്.
ഇടതു ശക്തികേന്ദ്രമായ ത്രിപുരയില്‍ ഇത്തവണ ബി.ജെ.പി കനത്ത പ്രചരണ പരിപാടികളാണ് സംഘടിപ്പിച്ചത്. രണ്ടുതവണ പ്രധാനമമന്ത്രി നരേന്ദ്രമോദിയെുള്‍പ്പടെ പ്രചരണരംഗത്തെത്തിയിരുന്നു.
സി.പി.ഐഎം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കില്‍ കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. മണിക് സര്‍ക്കാരിന്റെ ഭരണമികവില്‍ സി.പി.എം ചുവടുറപ്പിച്ച ത്രിപുരയെ പിടിച്ചടക്കാന്‍ ഇത്തവണ കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."