ടി.പി വധക്കേസ് പ്രതികളെ കണ്ണൂര്‍ ജയിലിലേക്കു മാറ്റി
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ട്രൗസര്‍ മനോജ്, അണ്ണന് സിജിത്ത് എന്നിവരെയാണ് കണ്ണൂരിലേക്കു മാറ്റിയത്.
ആരോഗ്യപ്രശ്നങ്ങള്‍ കാണിച്ച് ജയില്‍മാറ്റത്തിന് മനോജ് അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ജയില്‍ മാറ്റം. മനോജിന് ഹൃദയസംബന്ധമായ ശസ്ത്രക്രിയ നടത്തിയിരുന്നു. അണ്ണന് സിജിത്തിന് മറ്റൊരു കേസില്‍ കണ്ണൂരില്‍ കോടതിയുടെ റിമാന്‍ഡ് ഉള്ളതും മാറ്റത്തിന് കാരണമായെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.
സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രതികളെ മൂന്നു ജയിലുകളിലേക്കായി മാറ്റിയത്. കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലായാണ് പ്രതികളെ പാര്‍പ്പിച്ചിരുന്നത്. എല്ലാവരെയും കണ്ണൂരിലേക്കു മാറ്റാന്‍ നാലുമാസം മുന്‍പ് നീക്കമാരംഭിച്ചിരുന്നു.
എന്നാല്‍, പൂജപ്പുരയിലുള്ളവരെ കണ്ണൂരിലേക്കു മാറ്റുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്ന ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് മറികടന്നാണ് ഇപ്പോള്‍ ഇരുവരെയും കണ്ണൂരിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."