HOME
DETAILS
MAL
സൊഹ്റബുദ്ദീന്‍ കേസ്: പ്രധാന സാക്ഷി മരിച്ചതായി സി.ബി.ഐ
backup
February 19 2018 | 02:02 AM
ന്യൂഡല്‍ഹി: സൊഹ്റബുദ്ദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ മുഖ്യസാക്ഷി നേരത്തെ മരിച്ചതായി സി.ബി.ഐ. കേസിലെ മുഖ്യസാക്ഷി പവന്‍കുമാര്‍ പ്രജാപതിയാണ് 2016 സെപ്റ്റംബറില്‍ മരിച്ചതായി സി.ബി.ഐ സ്പെഷ്യല്‍ പബ്ലിക് പ്രോസികൂട്ടര്‍ ബി.പി രാജു അറിയിച്ചത്.
പവന്‍കുമാറിനോട് വിചാരണയ്ക്കായി ഹാജരാകണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് പൊലിസ് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍, പവന്‍കുമാര്‍ നേരത്തെ മരിച്ചതായാണ് ഇതിന് പൊലിസിന് ലഭിച്ച മറുപടി. തെളിവായി മരണസര്‍ട്ടിഫിക്കറ്റും ബന്ധുക്കള്‍ നല്കി. മരണസര്‍ട്ടിഫിക്കറ്റില്‍ 2016 സെപ്റ്റംബര്‍ 13ന് മരിച്ചെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."