തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി
ഹൈദരാബാദ്: തടാകത്തില്‍ ഒഴുകിനടക്കുന്ന നിലയില്‍ ആറു മൃതദേഹങ്ങള്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ തടാകത്തിലാണ് ഒഴുകിനടക്കുന്ന ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒന്‍ടിമിട്ട എന്ന വനപ്രദേശത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.
മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹങ്ങള്‍ 30 നും 40 ഇടയില്‍ പ്രായമുള്ളവരുടേതാണെന്നാണ് സൂചന.
കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഒന്നിലും പരുക്കുകള്‍ കണ്ടെത്തിയിട്ടില്ല. ഓട്ടോപ്സ് പരിശോധനയ്ക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് പൊലിസ് മേധാവി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച സ്പെഷ്യല്‍ ടാക്സ് ഫോഴ്സും രക്തചന്ദനമോഷ്ടാക്കളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അഞ്ച് തമിഴ്നാട് സ്വദേശികളെ പിടികൂടുകയും ചെയ്തിരുന്നു. രക്ഷപ്പെടുന്നതിനിടിയില്‍ ഇവരില്‍ ചിലര്‍ തടാകത്തില്‍ വീണതാകാം എന്നായിരുന്നു പൊലിസ് നിഗമനം.
എന്നാല്‍ ചന്ദന മോഷ്ടാക്കള്‍ക്കെതിരെ ഇത്തരം ഓപ്പറേഷനുകള്‍ നടത്തിയിട്ടില്ലെന്ന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ വിശദീകരണം വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാകുകയാണ്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."