HOME
DETAILS

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

  
Web Desk
September 13, 2024 | 1:29 AM

RSSs Kerala Operation BJP in the dark


ജലീൽ അരൂക്കുറ്റി 


കൊച്ചി: എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയായി മാറുമ്പോൾ വെട്ടിലാകുന്നത് ബി.ജെ.പി. ആർ.എസ്.എസിന് താൽപര്യമുള്ള നേതാക്കളെ മാത്രം അറിയിച്ചുള്ള നീക്കങ്ങൾ കേരളത്തിൽ സംഘടന നടത്തുമ്പോൾ കാര്യങ്ങൾ എന്തെന്നു പോലും അറിയാത്ത അവസ്ഥയിലാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ മറികടന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ആർ.എസ്.എസ് നേതൃത്വം ഇടപെടുന്നതിന്റെ ജാള്യതയാണ് എ.ഡി.ജി.പി വിവാദത്തിലെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. 


സി.പി.എമ്മും ആർ.എസ്.എസും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെ രംഗത്തു വരുമ്പോൾ സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള നാടകമാണെന്ന് പറഞ്ഞ് ദുർബലമായ പ്രതിരോധം മാത്രമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സൃഷ്ടിക്കുന്നത്. എ.ഡി.ജി.പി എന്തിന് കൂടിക്കാഴ്ച നടത്തിയെന്ന ചോദ്യത്തിന് ചർച്ച നടത്തിയവർക്കും മുഖ്യമന്ത്രിക്കും മാത്രമേ വ്യക്തമാക്കാൻ കഴിയൂവെന്ന് പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി കൂടിയായവി. മുരളീധരൻ ഒഴിഞ്ഞുമാറിയത്. ആർ.എസ്.എസ് ബന്ധത്തിന്റെ പേരിൽ എ.ഡി.ജി.പിക്കെതിരേ എൽ.ഡി.എഫ് മുന്നണിക്കുള്ളിൽ തന്നെ അമർഷം ശക്തമാകുമ്പോഴും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയെ ഇക്കാര്യത്തിൽ കൂടുതൽ ആക്രമിക്കാൻ ബി.ജെ.പി നേതാക്കൾ തയാറാകാത്തതും ആർ.എസ്.എസിനെ ഭയന്നാണെന്നും ആക്ഷേപമുണ്ട്.


 സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജൻ ബി.ജെ.പിയുടെ ദേശീയ നേതാവ് പ്രകാശ് ജാവദേക്‌റിനെ സന്ദർശിച്ചപ്പോഴും ബി.ജെ.പിയുടെ സംസ്ഥാന ഘടകം അറിഞ്ഞിരുന്നില്ല. സംസ്ഥാന ബി.ജെ.പിക്ക് അതൃപ്തയായ ശോഭാ സുരേന്ദ്രനാണ് ഇക്കാര്യം പുറത്തുവിട്ടത്. 
 അതേസമയം, ആർ.എസ്.എസ് പരിവാർ സംഘടനകളുടെ അഖിലേന്ത്യാ സമന്വയ ബൈഠകിന് പാലക്കാടിനെ തിരഞ്ഞെടുത്തതും ചർച്ചയാവുകയാണ്.  ആർ.എസ്.എസിന്റെയും ബി.ജെ.പി ഉൾപ്പെടെ പരിവാർ സംഘടനകളുടെയും ദേശീയ നേതാക്കൾ മൂന്ന് ദിവസവും പൂർണമായി വിനിയോഗിക്കുന്ന നയരൂപീകരണ സമ്മേളനത്തിന് ബി.ജെ.പി ഭരണമുള്ള ഇതര സംസ്ഥാനങ്ങൾ ഒഴിവാക്കിയാണ് പാലക്കാട് തിരഞ്ഞെടുത്തത്. അതീവ സുരക്ഷയിൽ നടക്കുന്ന സമ്മേളനത്തിന് വേദിയൊരുക്കുന്നത് സംസ്ഥാന സർക്കാരും പൊലിസും മുൻകൂട്ടി അറിഞ്ഞുകൊണ്ടാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളുടെ കുതിപ്പ് അത്ഭുതമല്ല, പ്രതിരോധത്തിന്റെ ചരിത്രമാണ്! അർജന്റീനയ്ക്കെതിരെയുള്ള സ്വപ്നപ്പോരാട്ടത്തിന് മുൻപ് വികാരാധീനനായി വോസിൻഹ

Football
  •  6 days ago
No Image

'ഞാൻ ഒരു കർഷകനാണ്, ഒന്നും ഒളിച്ചുവെച്ചിട്ടില്ല'; വെള്ളരിക്കൃഷിക്ക് ഒരു കോടി സബ്‌സിഡി വിവാദത്തിൽ മറുപടിയുമായി കേന്ദ്ര കൃഷി സഹമന്ത്രി

National
  •  6 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

സർക്കാരിനെ വെട്ടി ഗവർണർ; കാർഷിക വിസി നിയമനത്തിൽ ഏകപക്ഷീയ നീക്കവുമായി രാജ്ഭവൻ, സജിത റാണിക്ക് ചുമതല

Kerala
  •  6 days ago
No Image

ആദ്യ പന്തിൽ സഞ്ജു, പിന്നാലെ ദുബെ! ഇന്ത്യയെ വീഴ്ത്തി ജന്മനാടിനെതിരെ ജയ് മൂന്ദ്രയുടെ പ്രതികാരം; ഇത് ജീവിതകാലം മുഴുവൻ ഓർമ്മിക്കുമെന്ന് താരം

Cricket
  •  6 days ago
No Image

മുസ്‌ലിം ആരാധനാലയങ്ങൾ പൊളിക്കാൻ സമ്മതിക്കില്ല; ബുൾഡോസർ രാജിനെതിരെ മാതൃകയായി ഹിന്ദു-മുസ്‌ലിം ജനകീയ കൂട്ടായ്മ 

National
  •  6 days ago
No Image

ചരിത്രം വഴിമാറി, പാകിസ്താൻ തകർന്നുതരിപ്പണമായി! ഇന്ത്യ 17 - പാകിസ്താൻ 0; ഒരു പതിറ്റാണ്ടിന്റെ അപരാജിത കുതിപ്പ്

Others
  •  6 days ago
No Image

ഇനി ലക്ഷ്യം 'ടാക്സ് ഫ്രീ' ശമ്പളം മാത്രമല്ല; 94% പ്രവാസികളും യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി സർവേ

uae
  •  6 days ago
No Image

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; ജൂണില്‍ 190 കേസുകളും 6 മരണവും, നിപ രോഗി വെന്റിലേറ്ററില്‍

Kerala
  •  6 days ago
No Image

ചരിത്ര തോൽവി; നാണക്കേടിന്റെ മുള്‍കിരീടത്തില്‍ വരുണിന് കൂട്ടായി പ്രസിദ്ധ് കൃഷ്ണയും!

Cricket
  •  6 days ago