HOME
DETAILS
MAL
സ്കൂള്‍ മുറ്റത്ത് ജൈവ കൃഷിയൊരുക്കി വിദ്യാര്‍ഥികള്‍
backup
February 19 2018 | 04:02 AM
കാട്ടിക്കുളം: സ്കൂളിലേക്കാവശ്യമായി പച്ചക്കറികള്‍ മുറ്റത്തുതന്നെ വിളയിച്ച് വിദ്യാര്‍ഥികള്‍.
തിരുനെല്ലിയിലെ അപ്പപ്പാറ ഡി.സി.എം എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളാണ് ജൈവ പച്ചക്കറിയൊരുക്കി വിളവെടുത്തത്.
മിക്ക ദിവസങ്ങളിലും ഉച്ചഭക്ഷണത്തിന് അധ്യാപകരും വിദ്യാര്‍ഥികളും കൃഷി ചെയ്ത വിഷ രഹിത പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.
തക്കാളി, വഴുതന, പച്ചമുളക്, ഏത്തക്കായ, മത്തന്‍, ചീര എന്നിവയാണ് സ്കൂള്‍ പരിസരത്ത് വിളയുന്നത്.
കൂടാതെ സ്കൂളും ചുറ്റുപാടും വൈവിധ്യങ്ങളായ പൂക്കളാല്‍ സമൃദ്ധമാണ്.
പ്രധാനാധ്യാപിക സിസ്റ്റര്‍ മേഴ്സിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥി കൂട്ടങ്ങള്‍ ഇവിടെ വിസ്മയം തീര്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."