നവജാത ശിശുവിനെ പുഴയിലെറിഞ്ഞ് കൊന്നത് മാതാവ്
ഉദുമ: ചന്ദ്രഗിരിപ്പുഴയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കൊന്നത് മാതാവ് മധൂര്‍ പുളിക്കൂറിലെ ആയിഷത്ത് സനയാണെന്ന് ഡി.എന്‍.എ പരിശോധനാ ഫലം. കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കേസിലെ ഒന്നാംപ്രതി കുഞ്ഞിന്റെ മാതാവാണെന്ന് വ്യക്തമായത്.
2010 മാര്‍ച്ച് ഒന്നിനാണ് ചെമ്മനാട് പാലത്തിന് സമീപം ചന്ദ്രഗിരിപ്പുഴയില്‍ നിന്നും മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. പൊലിസ് നടത്തിയ അന്വേഷണത്തില്‍ സനയാണ് കുഞ്ഞിന്റെ മാതാവെന്നു തെളിയുകയായിരുന്നു. അവിവാഹിതയായ സന കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
അതിനു ശേഷം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായ സന മാതാവ് സുഹറയ്‌ക്കൊപ്പം 2010 ഫെബ്രുവരി 27ന് രാത്രി ഓട്ടോറിക്ഷയില്‍ ചന്ദ്രഗിരി പാലത്തിന് സമീപത്തെത്തി കുഞ്ഞിനെ പുഴയിലേക്കെറിയുകയായിരുന്നു. കാസര്‍കോട് നഗരത്തിലെ ഡ്രൈവിങ് സ്‌കൂളില്‍ ഇന്‍സ്‌പെക്ടറായിരുന്ന സന വ്യാജവിലാസമായിരുന്നു ആശുപത്രിയില്‍ നല്‍കിയിരുന്നത്. ഇതോടെയാണ് സനയെ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നീണ്ടത്. മാതാവും സുഹറയും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസിന് ബോധ്യപ്പട്ടെങ്കിലും തെളിവില്ലാത്തതിനാല്‍ കോടതി അംഗീകരിച്ചില്ല.
അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി സന പ്രതിയാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധനക്കായി ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ഉത്തരവിട്ടു. കൊല്ലപ്പെട്ട കുഞ്ഞ് ഒന്നാം പ്രതിയുടേതാണെന്ന് തെളിയുക്കുന്ന യാതൊരു നടപടിയും അന്വേഷണത്തിലെ ഒരുഘട്ടത്തിലും സ്വീകരിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂലൈ 25നാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
തുടര്‍ന്ന് ഒന്നാം പ്രതിയുടെ രക്തത്തിലെ ഡി.എന്‍.എ സാമ്പിളുകളും കുഞ്ഞിന്റെ മൃതശരീരത്തില്‍ നിന്നും സ്വീകരിച്ച സാമ്പിളും തിരുവനന്തപുരം ഫോറന്‍സിക് ലാബിലേയ്ക്ക് പരിശോധനയ്ക്കു അയച്ചു.
ഇവിടെ നടത്തിയ പരിശോധനയിലാണ് നവജാത ശിശു ഒന്നാം പ്രതിയായ ആയിഷത്ത് സനയുടേതാണെന്നു തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."