സെയില്‍സ് റപ്രസെന്റേറ്റീവ് പ്രൊഫഷനിലുള്ള വിദേശികളുടെ ഇഖാമ പുതുക്കുന്നില്ലെന്ന വാര്‍ത്ത വ്യാജമെന്ന് ജവാസാത്ത്
ജിദ്ദ: സെയില്‍സ് റപ്രസെന്റേറ്റീവ് പ്രൊഫഷനിലുള്ള വിദേശികളുടെ ഇഖാമ പുതുക്കുന്നില്ലെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചു.
സെയില്‍സ് റപ്രസെന്റേറ്റീവ് (മന്‍ദൂബ് മബീആത്ത്) പ്രൊഫഷന്‍ സ്വദേശിവത്കരിച്ചിട്ടുണ്ടോയെന്നും അത്തരം ഇഖാമകള്‍ പുതുക്കാതിരിക്കുന്നുണ്ടോയെന്നുമുള്ള ചോദ്യങ്ങള്‍ പലരും ഉന്നയിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയം ഇതുസംബന്ധിച്ച് അറിയിപ്പ് പ്രസിദ്ധീകരിച്ചത്.
അതേസമയം സ്വദേശിവത്കരിച്ച പ്രൊഫഷനുകളെ കുറിച്ചും അടുത്ത ഹിജ്‌റ വര്‍ഷം മുതല്‍ സ്വദേശിവത്കരിക്കാനുള്ള മേഖലയെ കുറിച്ചും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. ഇത്തരത്തിലുള്ള ഇഖാമ പുതുക്കില്ല
അടുത്ത ഹിജ്‌റ വര്‍ഷം മുതല്‍ പുതുക്കാത്ത വിദേശികളുടെ പ്രൊഫഷനിലുള്ള ഇഖാവ ഇവ
സീനിയര്‍ എച്ച്.ആര്‍ മാനേജര്‍
എംപ്ലോയീസ് അഫയേഴ്‌സ് ഡയറക്ടര്‍,
ലേബര്‍ വര്‍ക്കേഴ്‌സ് ഡയറക്ടര്‍,
പേഴ്‌സണല്‍ റിലേഷന്‍സ് ഡയറക്ടര്‍,
പേഴ്‌സണല്‍ അഫേഴ്‌സ് സ്പഷ്യലിസ്റ്റ്,
പേഴ്‌സണല്‍ അഫേഴ്‌സ് ക്ലര്‍ക്ക്,
എംപ്ലോയ്‌മെന്റ് ക്ലര്‍ക്ക്,
എംപ്ലോയീസ് അഫയേഴ്‌സ് ക്ലര്‍ക്ക്,
ഡ്യൂട്ടി ക്ലര്‍ക്ക്,
ജനറല്‍ റിസപ്ഷനിസ്റ്റ്,
ഹോട്ടല്‍ റിസപ്ഷനിസ്റ്റ്,
പേഷ്യന്റ് റിസപ്ഷന്‍,
കംപ്ലെയിന്റ് ക്ലര്‍ക്ക്,
കാഷ്യര്‍,
സെക്യൂരിറ്റി ഗാര്‍ഡ്,
മുഅഖിബ്,
ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നിര്‍മ്മാണ വിദഗ്ധന്‍,
കസ്റ്റംസ് ബ്രോക്കര്‍,
ലേഡീസ് ഷോപ്പ് ജീവനക്കാരികള്‍ എന്നീ പ്രൊഫഷനുകളാണ് സ്വദേശിവത്കരിച്ചിട്ടുള്ളത്. ഇവയിലേക്കുള്ള ഇഖാമ പുതുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."