അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ കൊലപ്പെടുത്തി
ശ്രീനഗര്‍: പാക് അതിര്‍ത്തി രക്ഷാ സേനയായ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചതായി സൈന്യം. പൂഞ്ച് ജില്ലയിലാണ് അതിര്‍ത്തിയില്‍ ആക്ഷന്‍ ടീം ആക്രമണത്തിന് നീക്കം നടത്തിയത്. ആക്രമണത്തിനിടയില്‍ ഭീകരരെ കടത്തിവിടാനുള്ള നീക്കവും തടഞ്ഞതായി സൈനിക വക്താവ് അറിയിച്ചു.
സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും സൈന്യം അറിയിച്ചു. എന്നാല്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റതായും വക്താവ് അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് അതിര്‍ത്തിയില്‍ ആക്രമണമുണ്ടായതെന്ന് പ്രതിരോധ വക്താവ് കേണല്‍ ദേവേന്ദ്ര ആനന്ദ് പറഞ്ഞു. പ്രകോപനമില്ലാതെ പാക് സൈനികര്‍ ഇന്ത്യന്‍ ഗ്രാമങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നു. ഗ
ുല്‍പൂര്‍, ഖാരി, കര്‍മാര തുടങ്ങിയ പ്രദേശങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. ഇതിനെതിരേ ശക്തമായി തിരിച്ചടിക്കുന്നതിനിടയിലാണ് അതിര്‍ത്തി കടക്കാനുള്ള ചിലരുടെ ശ്രമം ശ്രദ്ധയില്‍പെട്ടത്.
സൈനിക പോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തി സൈന്യത്തിന്റെ ശ്രദ്ധ തിരിച്ച് ഭീകരരെ കടത്തിവിടാനുള്ള നീക്കമായിരുന്നു പാകിസ്താന്‍ നടത്തുന്നതെന്ന് തിരിച്ചറിഞ്ഞതോടെ മോര്‍ട്ടാര്‍ ഉപയോഗിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്.
ആക്രമണത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരാള്‍ മരിച്ചു. പരുക്കേറ്റ രണ്ടുപേര്‍ പാക് സൈനിക പോസ്റ്റുകളില്‍ അഭയം തേടിയതായും സൈനിക വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."