നീരവ് മോദിയുടെ തട്ടിപ്പില്‍ അകപ്പെട്ടത് 18 ബിസിനസുകാരും 24 കമ്പനികളും
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള വിവിധ ബാങ്കുകളെ കബളിപ്പിച്ചതിന് പുറമെ വജ്രവ്യാപാരി നീരവ് മോദിയും ബിസിനസ് പാര്‍ട്ണര്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് കുത്തുപാളയെടുപ്പിച്ചത് 18 ബിസിനസുകാരേയും 24 കമ്പനികളെയും.
നീരവ് മോദിയുടെ ബിസിനസിന്റെ ഫ്രാഞ്ചൈസിയെടുത്ത ബിസിനസുകാരും അവരുടെ കമ്പനികളുമാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.
2013 മുതല്‍ 2017 വരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച കമ്പനികളെല്ലാം നീരവ് മോദിക്കെതിരായ പരാതി ഉയര്‍ന്നതോടെ ആശങ്കയിലായി. ഡല്‍ഹി, ആഗ്ര, മീററ്റ്, ബംഗളൂരു, മൈസൂരു, കര്‍ണാല്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് പുറമെ ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലും പ്രവര്‍ത്തിച്ച സ്ഥാപനങ്ങളെയാണ് നീരവും ചോക്‌സിയും ചേര്‍ന്ന് കുത്തുപാളയെടുപ്പിച്ചത്.
ക്രിമിനല്‍ ഗൂഢാലോചന, കബളിപ്പിക്കല്‍, കരാര്‍ ലംഘനം എന്നിവയെല്ലാം ചോക്‌സിയുടെ കമ്പനി മറ്റ് ബിസിനസുകാരോടും അവരുടെ സ്ഥാപനങ്ങളോടും കാണിച്ചുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."