ഇസ്റാഈലിലെ പോളിഷ് എംബസി കെട്ടിടത്തില്‍ സ്വാസ്തികയും തെറിയും
തെല്‍അവീവ്: ഇസ്റാഈലിലെ പോളിഷ് എംബസി കെട്ടിടത്തില്‍ നാസി ചിഹ്നമായ സ്വാസ്തിക വരക്കുകയും തെറിവാക്കുകള്‍ എഴുതിവയ്ക്കുകയും ചെയ്തു. തെല്‍അവീവിലെ എംബസി കെട്ടിടത്തിന്റെ ഗെയ്റ്റിലും ചുമരിലുമായി ഇന്നലെ ഇത്തരത്തിലൊരു ചിത്രം പ്രത്യക്ഷപ്പെട്ടത്.
രണ്ടാം ലോകയുദ്ധ കാലത്തു നടന്ന ഹോളോകോസ്റ്റ് സംഭവങ്ങളില്‍ ജൂത സമൂഹത്തിനും പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം പോളിഷ് പ്രധാനമന്ത്രി മാറ്റ്വേസ് മൊറാവൈക്കി പറഞ്ഞിരുന്നു. ഇത് ഇസ്റാഈലില്‍ അടക്കം വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട് ഈ മാസം തുടക്കത്തില്‍ പോളിഷ് പാര്‍ലമെന്റ് പാസാക്കിയ പ്രത്യേക ബില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
രണ്ടാം ലോക യുദ്ധത്തില്‍ ജൂതസമൂഹത്തിനെതിരായ നാസി വേട്ടയില്‍ പോളണ്ടിന് ഉത്തരവാദിത്തമില്ലെന്നായിരുന്നു ബില്ലിന്റെ ഉള്ളടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."