HOME
DETAILS
MAL
ടി.പി വധക്കേസ്: ഹരജി മാര്‍ച്ച് 14 ലേക്ക് മാറ്റി
backup
February 20 2018 | 02:02 AM
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസിന്റെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കെ.കെ രമ നല്കിയ ഹരജി ഹൈക്കോടതി മാര്‍ച്ച് 14 ന് പരിഗണിക്കാന്‍ മാറ്റി. ഗൂഢാലോചന സംബന്ധിച്ച പരാതിയില്‍ രണ്ടു തവണ അന്വേഷണം നടന്നതാണെന്നും ഇനി സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഹരജി പരിഗണിക്കവെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഗൂഢാലോചന അന്വേഷിക്കാന്‍ എടച്ചേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നാണ് കെ.കെ രമയുടെ ഹരജിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."