സഊദിവല്‍ക്കരണ തീരുമാനങ്ങള്‍ പുനഃപരിശോധിക്കില്ല: സഊദി തൊഴില്‍മന്ത്രാലയം
റിയാദ്: സഊദി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സഊദിവല്‍ക്കരണ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുകയില്ലെന്ന് സഊദി സാമൂഹിക വികസന മന്ത്രാലയം വീണ്ടും ആവര്‍ത്തിച്ചു. സമയമബന്ധിതമായി പ്രഖ്യാപിച്ച നടപടികളുമായി മന്ത്രാലയം മുന്നോട്ടുപോകും. രാജ്യത്തെ പൗരന്മാരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയാണ് മന്ത്രാലയ ലക്ഷ്യമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.
കൂടുതല്‍ വിദേശികളെ ബാധിക്കുന്ന 12 മേഖലകളില്‍ വരുംമാസങ്ങളില്‍ സഊദിവല്‍ക്കരണം നടത്തുമെന്ന് തൊഴില്‍മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും ചില വാര്‍ത്തകള്‍ വരുന്നതിനിടെയാണ് മന്ത്രാലയം സംശയദൂരീകരണവുമായി രംഗത്തെത്തിയത്. 12 വിഭാഗം ബിസിനസ്സ് സംരംഭങ്ങളില്‍ നിന്നു വിദേശികള്‍ കുടിയൊഴിക്കപ്പെടുന്നതോടെ ഇത്തരം സംരംഭങ്ങള്‍ രാജ്യത്ത് നിന്നും അപ്രത്യക്ഷമാകുമെന്ന വാര്‍ത്തയെ തുടര്‍ന്ന് സഊദികള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള പരിശീലനവും നല്കാന് മന്ത്രാലയം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇവകളിലെ സഊദി വല്ക്കരണത്തില് നിന്നും ഒരു രാജ്യക്കാരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."