HOME
DETAILS
MAL
ശുഹൈബിനെ കൊന്നത് ടി.പി കേസ് പ്രതി കിര്‍മാണി മനോജ്: കെ. സുധാകരന്
backup
February 20 2018 | 06:02 AM
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിനെ കൊലപ്പെടുത്തിയത് ടി.പി വധക്കേസിലെ പ്രതിയായ കിര്‍മാണി മനോജാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്.
ടി.പി ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്ന അതേ മുറിവുകളാണ് ശുഹൈബിന്റെ ശരീരത്തിലുണ്ടായിരുന്നത്. മുറിവുകളുടെ സ്വഭാവത്തില്‍ നിന്നും അത് വ്യക്തമാണ് രണ്ടും ഒരേ ആള് ചെയ്തതാണെന്ന് സുധാകരന് പറഞ്ഞു.
അതുപോലെ പി. ജയരാജന് അറിഞ്ഞുകൊണ്ടാണ് ശുഹൈബ് വധം നടന്നത്. ജയരാജന്റെ സന്തതസഹചാരിയാണ് അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെന്ന് സുധാകരന് ആരോപിച്ചു. ടി.പി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് ശുഹൈബിനെ വധിക്കാന്‍ വേണ്ടിയാണെന്നും സുധാകരന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."